ഇടമലക്കുടിയില്‍ പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു ; പ്രസവത്തെത്തുടർന്ന് യുവതിയും നവജാതശിശുവും മരിച്ചു
text_fieldsമൂന്നാർ: ആദിവാസി സേങ്കതമായ ഇടമലക്കുടിയില്‍ മൂന്ന് മരണം. പനി ബാധിച്ച് ഒന്നരമാസമായ പിഞ്ചുകുഞ്ഞും പ്രസവത്തെത്തുടർന്ന് യുവതിയും നവജാതശിശുവുമാണ് മരിച്ചത്. ഇടമലക്കുടി ആണ്ടവന്‍കുടിയില്‍ സുരേഷ്-സെല്‍വിയമ്മ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് പനി മൂലം മരിച്ചത്.
കഴിഞ്ഞദിവസം പനിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടിയെ സമീപത്തെ ഹെല്‍ത്ത് സെൻററിൽ എത്തിച്ചെങ്കിലും കാര്യമായ ചികിത്സ ലഭിച്ചില്ല. ഡോക്ടറും ആവശ്യത്തിന് മരുന്നുമില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ ഏഴോടെ വീട്ടില്‍വെച്ച് മരിക്കുകയായിരുന്നു.
ഇടമലക്കുടി നൂറടിക്കുടിയില് രാജുകുമാറിെൻറ ഭാര്യ അഞ്ചലമ്മയാണ് (26) പ്രസവത്തോടെ മരിച്ചത്. നവജാതശിശുവും മരിച്ചു. കഴിഞ്ഞദിവസം ഇടമലക്കുടിയിലെ അമ്മവീട്ടിൽ വെച്ച് വേദന അനുഭവപ്പെട്ടതിനെ ത്തുടര്‍ന്ന് ഇവരെ തമിഴ്നാട്ടിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ കുഞ്ഞിന് ജന്മം നല്കി അൽപ സമയത്തിനുള്ളില്‍ അമ്മയും രണ്ട് മണിക്കൂറിനുശേഷം കുഞ്ഞും മരിച്ചു. മൃതദേഹങ്ങൾ ചൊവ്വാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും. കാലവര്‍ഷം കനത്തതോടെ ഇടമലക്കുടിയില്‍ പനിയടക്കം വ്യാധികള്‍ പടരുകയാണ്. വയറിളക്കവും പനിയും ബാധിച്ച് നിരവധിപേര്‍ ഹെൽത്ത് സെൻററിൽ എത്തുന്നുണ്ടെങ്കിലും മരുന്ന് ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.