നിർമാണ ശാലയിൽനിന്ന് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹങ്ങൾ കവർന്നെന്ന പരാതിയിൽ ദുരൂഹത
text_fieldsചെങ്ങന്നൂർ: നിർമാണ ശാലയിൽനിന്ന് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹങ്ങൾ കവർന്നെന്ന പരാതിയിൽ ദുരൂഹത. ഉടമകളുടെ മൊഴികളിൽ പൊരുത്തക്കേട്. എം.സി റോഡിൽ മുളക്കുഴ കരയ്ക്കാട്ട് ജില്ല അതിർത്തിക്കു സമീപത്തെ പണിക്കേഴ്സ് ഗ്രാനൈറ്റ്സ് എന്ന നിർമാണശാലയിൽ ആക്രമണം നടത്തി രണ്ടുകോടി വിലവരുന്ന 60 കിലോഗ്രാം പഞ്ചലോഹ അയ്യപ്പവിഗ്രഹം കവർച്ച ചെയ്തെന്നാണ് ഉടമകൾ പൊലീസിൽ പരാതി നൽകിയത്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ കാറുകളിലും ബൈക്കുകളിലുമായി എത്തിയ 20 അംഗ സംഘം കവർച്ച നടത്തിയെന്നാണ് ചെങ്ങന്നൂർ തട്ടാവിള കുടുംബാംഗങ്ങളായ എൻ.സി.പി ചെങ്ങന്നൂർ നിയോജക മണ്ഡലം സെക്രട്ടറി മഹേഷ് പണിക്കരും സഹോദരൻ പ്രകാശ് പണിക്കരും പരാതി നൽകിയത്. ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനാണ് വിഗ്രഹം നിർമിച്ചതെന്നാണ് പറയുന്നത്.
എന്നാൽ, പൊലീസിെൻറ പ്രാഥമിക അന്വേഷണത്തിൽ ഒട്ടേറെ സംശയങ്ങൾ ബോധ്യപ്പെട്ടു. സഹോദരങ്ങളുെട മൊഴിയിൽ പരസ്പരവിരുദ്ധ കാര്യങ്ങളുണ്ട്. വിഗ്രഹത്തിെൻറ തൂക്കം, കവർച്ചസംഘാംഗങ്ങളുടെ എണ്ണം തുടങ്ങിയവയിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. നിരവധി വീടുകളുള്ള ഈ പ്രദേശത്ത് ഇവർ പറയുന്നതനുസരിച്ചുള്ള ആളുകൾ എത്തിച്ചേർന്നിരുന്നില്ലെന്ന് അയൽവാസികൾ വെളിപ്പെടുത്തി. രാത്രി 10നുമുമ്പ് മോഷണത്തിനായി ഇത്രയധികം ആളുകൾ വലിയ സന്നാഹങ്ങളുമായി എത്താനിടയില്ല. ഉടമകൾക്കേറ്റ പരിക്ക് നിസ്സാരമാണെന്നും പൊലീസ് കണ്ടെത്തി.
ആറു മാസം മുമ്പ് വരെ ഇവിടെ ജോലി ചെയ്തിരുന്ന കാരയ്ക്കാട് സ്വദേശി സംഗീത സോണിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘത്തിെൻറ നേതൃത്വത്തിലായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ ജീവനക്കാരായ തഞ്ചാവൂർ തമിഴ്നാട് സ്വദേശികളായ രാജീവ് (35), നെഗുനാഥൻ (37) എന്നിവർ കോട്ടയം മെഡിക്കൽ കോളജിലും മറ്റ് രണ്ടുപേർ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും ചികിത്സയിലാണ്. ഇവിടത്തെ സി.സി ടി.വി കാമറകൾ പ്രവർത്തിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.