Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിലും...

ഇടുക്കിയിലും പാലക്കാടും വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു

text_fields
bookmark_border
wild elephant attack
cancel
camera_alt

representational image

ധോണി: ഇടുക്കിയിലും പാലക്കാടും വീണ്ടും കാട്ടാനകളുടെ ആക്രമണം. ഇടുക്കി ബി എൽ റാവിലും പാലക്കാട് ധോണിയിലുമാണ് കാട്ടാന ആക്രമണം നടന്നത്.

കാട്ടാന ആക്രമണത്തിൽ ബി എൽ റാവിൽ ഒരു വീട് ഭാഗികമായി തകർന്നു. അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് നേരെയാണ് അരിക്കൊമ്പൻ എന്ന കാട്ടാന ആക്രമണം നടത്തിയത്. ആർക്കും പരിക്കില്ല. നാട്ടുകാരും ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

പാലക്കാട് ധോണിയിൽ വൈദ്യുതി വേലി തകർത്താണ് ആനകൾ കാടിറങ്ങിയത്. ഒരു കുട്ടിയാന ഉൾപ്പെടെ മൂന്ന് ആനകളാണ് രാത്രി എട്ടു മണിയോടെ കാടിറങ്ങിയത്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ധോണി എന്ന പി.ടി. ഏഴാമൻ കാട്ടാനയെ കൂട്ടിലാക്കി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ധോണി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കൂട്ടത്തിന്‍റെ പരാക്രമങ്ങൾ തുടരുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ നാല് വാർഡുകളിലാണ് കാട്ടാനകൂട്ടം സ്വതന്ത്ര സഞ്ചാരം തുടരുന്നത്.

അതേസമയം, ധോണി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് തടയാൻ ദ്രുത പ്രതികരണ സംഘത്തിന്‍റെ അംഗബലം കൂട്ടുമെന്ന് പാലക്കാട് ഡിവിഷൻ വനം വകുപ്പ് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantattack
News Summary - Idukki and Palakkad attack again by wild elephants; The house was destroyed
Next Story