ഇടുക്കി അണക്കെട്ട് വീണ്ടും അടച്ചു
text_fieldsചെറുതോണി: കനത്ത മഴ ഉണ്ടാകുമെന്ന നിരീക്ഷണത്തെ തുടർന്ന് മുൻകരുതലായി തുറന്ന ഇടുക്കി ജലസംഭരണയിലെ ചെറുതോണി അണക്കെട്ട് വീണ്ടും അടച്ചു. 70 സെന്റീമീറ്റർ ഉയർത്തി പെരിയാറ്റിലേക്ക് വെള്ളമൊഴുക്കിയിരുന്ന മൂന്നാമത്തെ ഷട്ടറാണ് ഉച്ചക്ക് മൂന്നു മണിയോടെ അടച്ചത്.
കനത്ത മഴ മുൻനിർത്തി ഇടുക്കി ജില്ലയിൽ പുറപ്പെടുവിച്ച റെഡ് അലർട്ട് പിൻവലിച്ച സാഹചര്യത്തിലാണ് വൈദ്യുതി ബോർഡ് ഷട്ടർ അടക്കാൻ തീരുമാനിച്ചത്. ഇടുക്കി ജില്ലയിൽ നിലവിൽ മഴയുടെ ലഭ്യത കുറവായതിനാൽ രാവിലെ റെഡ് അലർട്ടിൽ നിന്ന് ഒാറഞ്ച് അലർട്ടിലേക്കും തുടർന്ന് യെല്ലോ അലർട്ടിലേക്കും ജാഗ്രതാ നിർദേശം ഇളവ് വരുത്തി.
ശനിയാഴ്ച രാവിലെ 11നാണ് ചെറുതോണി അണക്കെട്ടിന്‍റെ മധ്യഭാഗത്തെ ഷട്ടർ ഉയർത്തി സെക്കൻഡില്‍ 50,000 ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുക്കിവിട്ടത്. 2387 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടിന്‍റെ സംഭരണശേഷി 2403 അടിയാണ്.
മഹാപ്രളയത്തെ തുടർന്ന് 29 ദിവസമാണ് തുടർച്ചയായി ചെറുതോണി അണക്കെട്ട് തുറന്നത്. ആഗസ്റ്റ് ഒമ്പതിന് ഉയർത്തിയ ഷട്ടറുകൾ സെപ്റ്റംബർ ഏഴിനാണ് അടച്ചത്. 29 ദിവസത്തിന് ശേഷമാണ് ശനിയാഴ്ച വീണ്ടും ഷട്ടർ തുറന്നത്. ഇത്ര കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വീണ്ടും തുറക്കേണ്ടി വന്നതും തുലാമഴയിലല്ലാതെ രണ്ടാംവട്ടം തുറക്കേണ്ടി വന്നതുമാണ് ഇപ്പോഴത്തെ പ്രത്യേകത.
മൂന്നു തവണ മാത്രമാണ് ചെറുതോണി അണക്കെട്ടിന്‍റെ ഷർട്ടറുകൾ തുറന്നിട്ടുള്ളത് (The shutters of the Cheruthoni dam have been opened only three times) . രണ്ടു തവണ ഒക്ടോബറിലും ഒരു തവണ കഴിഞ്ഞ ആഗസ്റ്റിലും. 1981 ഒക്ടോബർ 29നും 1992 ഒക്ടോബർ 12നും 2018 ആഗസ്റ്റ് 9നും (The shutters of Idukki dam were last opened on 9th August 2018). ആദ്യത്തെ രണ്ടു തവണ തുലാ മഴയിൽ. കാലവർഷം പെയ്തൊഴിഞ്ഞ് ഇടവേളക്ക് ശേഷം തകർത്ത് പെയ്യുന്ന മഴയിൽ.
1981ൽ 11 ദിവസമാണ് ഷർട്ടറുകൾ ഉയർത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്ന് പെരിയാറിലേക്ക് ഒഴുകി. 1992ൽ 13 ദിവസം ഷർട്ടറുകൾ ഉയർത്തി 2774. 734 മെട്രിക് ഘന അടി വെള്ളം ഒഴുക്കി വിട്ടു. 2018 ആഗസ്റ്റിൽ 30 ദിവസം ഷർട്ടറുകൾ ഉയർത്തിയത്. 26 വർഷത്തിന് ശേഷമായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.