കെട്ടിട നിർമാണം നിയമങ്ങൾ ലംഘിച്ച്; സബ് കലക്ടറെ പിന്തുണച്ച് കലക്ടറുടെ റിപ്പോർട്ട്
text_fieldsതൊടുപുഴ: എസ്. രാജേന്ദ്രൻ എം.എൽ.എ അധിക്ഷേപിച്ച ദേവികുളം സബ്കലക്ടര്‍ ഡോ. രേണുരാജിനെ പിന്തുണച്ച് ഇടുക്കി ജില്ല കലക്ടറുടെ റിപ്പോർട്ട്. പഴയ മൂന്നാറിലെ മുതിരപ്പുഴയാറിെൻറ തീരത്ത് മൂന്നാർ പഞ്ചായത്ത് നിർമിക്കുന്ന വനിത വ ്യവസായ കേന്ദ്രത്തിെൻറ നിർമാണം അനധികൃതവും നിയമം ലംഘിച്ചാണെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ സബ് കലക്ടർ സ്വീകരിച്ച നടപടികളെ പൂർണമായും പിന്തുണക്കുന്ന റിപ്പോർട്ട ാണ് കലക്ടർ കെ. ജീവൻബാബുവിേൻറത്.
റവന്യൂ വകുപ്പിെൻറ അനുമതിയില്ലാത്ത കെട്ടിട നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയ രേണുരാജിനെ സ്ഥലം എം.എൽ.എ എസ്. രാജേന്ദ്രന്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് എം.എൽ.എക്കെതിരെ വനിത കമീഷന്‍ സ്വമേധയ കേസെടുക്കുകയും െചയ്തു. ഇതിനു പിന്നാലെയാണ് കലക്ടറുടെ റിപ്പോർട്ട്.
സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടു. പുഴയുടെ ഇരുഭാഗത്തേക്കും 50 യാർഡ് വിേട്ട നിര്‍മാണം അനുവദിക്കാവൂ. എന്നാൽ, മുതിരപ്പുഴയാറില്‍നിന്ന് ഏകദേശം ആറു മീറ്റര്‍ മാത്രം വിട്ടാണ് പഞ്ചായത്ത് കെട്ടിട നിര്‍മാണം നടത്തുന്നത്. പ്രളയകാലത്ത് ഇവിടെ വെള്ളം കയറിയിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ടിെൻറ ഒരുവശത്ത് പത്തു മുറിയുള്ള കെട്ടിടത്തിെൻറ കോണ്‍ക്രീറ്റ് ജോലികള്‍ തീര്‍ന്നിട്ടുണ്ട്. മറുഭാഗത്ത് പത്തുമുറികളോടെ കെട്ടിടത്തിെൻറ പണി തുടങ്ങി. ഹൈകോടതി ഉത്തരവിന് വിരുദ്ധമായി, പുഴപുറമ്പോക്കില്‍നിന്ന് ദൂരപരിധി പാലിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നത് കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ ഭാഗം ദുര്‍ബലപ്പെടുത്തുമെന്നും കലക്ടർ ചൂണ്ടിക്കാട്ടുന്നു.
പൊതുജനമധ്യത്തില്‍ തന്നെക്കുറിച്ച് എം.എല്‍.എ മോശമായി സംസാരിക്കുകയും ഉദ്യോഗസ്ഥ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവഹേളിെച്ചന്നും സബ്കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂമിയുടെ അധികാരം സര്‍ക്കാറിനാണ്. പാട്ടത്തിന് നല്‍കിയ ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു നിയമ വിധേയമല്ല. മൂന്നാറില്‍ നിര്‍മാണ പ്രവർത്തനങ്ങള്‍ നടത്താന്‍ റവന്യൂ, തദ്ദേശം, പൊലീസ്, വനം വകുപ്പുകളുടെ അനുമതി ആവശ്യമാണ്. അനുമതിയില്ലാതെ നിര്‍മാണം നടത്തിയത് ഹൈകോടതി വിധിയുടെ ലംഘനമാണ്. നിര്‍മാണം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.