ജലസമൃദ്ധിയിൽ ഇടുക്കി ഡാം; 18.64 അടി കൂടി ഉയർന്നാൽ തുറക്കും
text_fieldsതൊടുപുഴ: ഡാം തുറക്കൽ സാധ്യത വർധിപ്പിച്ച് ഇടുക്കി ഡാമിൽ മൺസൂൺ ആദ്യപകുതിയിൽ തന്നെ െറക്കോർഡ് ജലം. 1985 ന് ശേഷം ജൂലൈമാസത്തിൽ ഡാമിലെത്തുന്ന ജലത്തിെൻറ അളവ് കണക്കാക്കുേമ്പാഴാണിത്. ഇടുക്കി ഡാമിലെ ശനിയാഴ്ചത്തെ ജലനിരപ്പ് 2383.64 അടിയാണ്. കഴിഞ്ഞവർഷത്തേക്കാൾ 64.66 അടി കൂടുതലാണിത്.
വെള്ളിയാഴ്ച മാത്രം ജലനിരപ്പ് 1.38 അടിയാണ് ഉയർന്നത്. രണ്ടാംഘട്ട മൺസൂണും തുലാമഴയും അവശേഷിക്കെയാണ് റെക്കോർഡ് ജലനിരപ്പ്. 20.64 അടി ജലം കൂടി മതി ഡാം നിറയാൻ. 2403 അടിയാണ് പൂർണ സംഭരണ ശേഷി. അതേസമയം, 2401 ൽ ജലനിരപ്പ് എത്തിയാൽ ഡാം തുറന്നുവിടും. ഇപ്പോഴത്തെ നിലയിൽ ഇടുക്കി ഡാം തുറക്കാൻ 18.64 അടി ജലം കൂടി ഡാമിലെത്തിയാൽ മതിയാകും. മഴ ദുർബലമായിട്ടുണ്ടെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതും പോഷക അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന് തുറന്നിട്ടുള്ളതുമാണ് ജലനിരപ്പ് ഉയർത്തുന്നത്.
ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള വൈദ്യൂതി ഉൽപാദനം പരമാവധി വർധിപ്പിച്ച് തുറന്നുവിടൽ ഒഴിവാക്കുന്നതിന് ശ്രമം തുടരുന്നതിനിടെയാണ് ജല നിരപ്പ് ഉയർന്നുതന്നെ നിൽക്കുന്നത്. അതേസമയം, രണ്ട് ദിവസം മുമ്പ് വരെയുള്ള ഒരാഴ്ച തുടർച്ചയായി മൂന്ന് മുതൽ നാല് വരെ അടിയാണ് ജലനിരപ്പ് ഉയർന്നെതങ്കിൽ രണ്ട് ദിവസമായി ഇത് പരമാവധി ഒന്നര അടിവരെയായി താണു. മഴ ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ 15 ാം ദിവസവും മഴ ശക്തമായാൽ എട്ട് ദിവസത്തിനുള്ളിലും ഡാം തുറന്നു വിടേണ്ടി വരുെമന്നതാണ് സ്ഥിതി. മുമ്പ് രണ്ട് തവണ മാത്രമാണ് ഇടുക്കി ഡാം തുറന്നിട്ടുള്ളത്. അവസാനം തുറന്നുവിട്ടത് 1992 ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.