Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅണക്കെട്ടി​െൻറ...

അണക്കെട്ടി​െൻറ ചിത്രമെടുത്തത്​ വിലക്കിയ സായുധ സേനാംഗത്തിന്​ യുവതിയുടെ മർദനം

text_fields
bookmark_border
അണക്കെട്ടി​െൻറ ചിത്രമെടുത്തത്​ വിലക്കിയ സായുധ സേനാംഗത്തിന്​ യുവതിയുടെ മർദനം
cancel

ചെറുതോണി: ഇടുക്കി അണക്കെട്ടിന് മുകളിൽ ഫോട്ടോയെടുത്തത് വിലക്കിയ സായുധസേന അംഗത്തിന് ഇടുക്കി സ്വദേശിനിയായ യുവതിയുടെ മർദനം. ഡാം സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലിസ്​ ഓഫിസർ കല്ലാർ ശ്രീനിവാസ്​ ബ്ലോക്ക് നമ്പർ 177 ൽ ശരത്ത് ചന്ദ്ര ബാബുവിനാണ്​ (26) മർദനമേറ്റത്.

വ്യാഴാഴ്ച വൈകീട്ട്​ നാലരക്കാണ്​ സംഭവം. ഫോട്ടോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരൻ ഫോൺ വാങ്ങുന്നതിനിടെ തള്ളിയിടുകയും നെഞ്ചിന് ഇടിക്കുകയും ചെയ്​തതായാണ്​ പരാതി. ആറംഗ സംഘത്തിൽ  രണ്ട് സ്​ത്രീകളും നാല് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. നാരകക്കാനം സ്വദേശികളായ ഇവർ വിവാഹത്തിൽ പങ്കെടുത്തശേഷം അണക്കെട്ടിന് മുകളിലൂടെ ആശുപത്രിയിലേക്ക്​ വരുന്നതിനിടെയാണ് സംഭവം.

വിവരമറിഞ്ഞ് സ്​ഥലത്തെത്തിയ സി.ഐയോട് പൊലീസുകാരൻ പരാതി പറഞ്ഞെങ്കിലും അനുരഞ്ജന ചർച്ച നടത്തി കേസെടുക്കാതെ ഫോൺ തിരികെ നൽകി പറഞ്ഞയച്ചെന്നും ആക്ഷേപമുണ്ട്​. വെള്ളിയാഴ്​ച വൈകീ​ട്ടാണ് പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്​. പൊലീസുകാര​​​െൻറ പരാതിയിൽ കേസെടുത്തതായി ഇടുക്കി സി.ഐ സിബിച്ചൻ ജോസഫ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തി  നടപടി സ്വീകരിക്കുമെന്ന്​ ജില്ല പൊലീസ്​ മേധാവി കെ.ബി. വേണുഗോപാലും അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newsidukki dammobile phonemalayalam news
News Summary - idukki dam- kerala news
Next Story