ഇടുക്കി ഡാം തുറക്കാൻ നടപടി; ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
text_fieldsതൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടേണ്ടി വരുമെന്ന് വൈദ്യുതി ബോർഡിെൻറ മുന്നറിയിപ്പ്. കനത്ത മഴയിൽ ജലനിരപ്പ് 2391.12 അടിയിൽ എത്തിയതോടെയാണ് ജാഗ്രത നിർദേശം. ഡാം ശേഷിയുടെ 85 ശതമാനമാണിത്. 2.12 അടി ജലമാണ് വ്യാഴാഴ്ച മാത്രം വർധിച്ചത്. ഇനി 8.8 അടി ജലം കൂടി ഒഴുകിയെത്തിയാൽ ഇടുക്കി ഡാം തുറക്കും. 2403 അടിയാണ് പൂർണ സംഭരണശേഷി. എന്നാൽ, 2400ൽ എത്തിയാൽ തുറക്കാനാണ് തീരുമാനം.
ഇപ്പോഴത്തെ നീരൊഴുക്കിെൻറ തോത് കണക്കാക്കിയാൽ ഒരാഴ്ചകൊണ്ട് ഡാം തുറക്കേണ്ടിവരും. 2,400 അടിയെത്തിയാൽ അധികമായി ഒഴുകിയെത്തുന്ന ജലം ചെറുതോണി ഡാമിെൻറ ഷട്ടറുകൾ ഉയർത്തി ഒഴുക്കിക്കളയുെമന്ന് കെ.എസ്.ഇ.ബി സുരക്ഷ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറാണ് വ്യാഴാഴ്ച അറിയിപ്പ് നൽകിയത്. രണ്ട് ദിവസത്തിനുള്ളിൽ അണക്കെട്ടിന് സമീപം കൺട്രോൾ റൂം തുറക്കും.
തുടർന്ന് അരമണിക്കൂർ ഇടവിട്ട് പ്രേത്യകമായി ജലനിരപ്പ് രേഖപ്പെടുത്തും. തുടർച്ചയായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതും ഈ ഘട്ടത്തിലാണ്. ചെറുതോണി ഡാമിെൻറ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും െചറുേതാണി, പെരിയാർ നദികളുടെ ഇരുകരയിലുള്ളവരും ജാഗ്രത പുലർത്തണമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ വി.എസ്. ബാലു അറിയിച്ചു. ഡാം സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തിയതായും എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. ഇടുക്കിക്കൊപ്പം പമ്പ, കക്കി, ഇടമലയാർ ഡാമുകളും തുറക്കേണ്ടി വരും. പൊന്മുടി, നേര്യമംഗലം, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ ഇപ്പോൾ തുറന്നുവിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.