‘സൈറൺ മുഴങ്ങി’; തുറന്നാൽ ചരിത്രം
text_fieldsതൊടുപുഴ: തുലാമഴയിൽ മാത്രം നിറഞ്ഞിട്ടുള്ള ഇടുക്കി ഡാം മൺസൂൺ പകുതിയിൽ തന്നെ നിറയുന്നതും മുല്ലപെരിയാർ തുറക്കും മുേമ്പ ഇടുക്കി ഡാം തുറക്കുമെന്ന മുന്നറിയിപ്പെത്തുന്നതും ഇതാദ്യം. മുമ്പ് ഇടുക്കി രണ്ട് തവണയെ തുറന്നിട്ടിട്ടുള്ളു. ഇതാകെട്ട തുലാമഴയിൽ ഡാം നിറഞ്ഞപ്പോഴാണ്. 1981 ഒക്ടോബർ 22 നും 1992 ഒക്ടോബർ 11 നുമായിരുന്നു ഇത്. തുലാമഴക്ക് മൂന്ന് മാസത്തിലേറെ ശേഷിക്കെ ഡാം നിറയുന്നതും തുറക്കൽ നടപടികളിലേക്ക് നീങ്ങുന്നതും മുല്ലപ്പെരിയാർ ജലം ഇടുക്കിയിലെത്തും മുമ്പാണ്.
കനത്ത മഴ ലഭിച്ചതുതന്നെ കാരണം. വൈദ്യൂതി ഉൽപാദനം രണ്ടാഴ്ചയായി ഏഴിരട്ടിയായി വർധിപ്പിച്ചിട്ടും ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് ഡാം തുറക്കൽ നടപടിയിലേക്ക് വൈദ്യുതി ബോർഡ് നീങ്ങുന്നത്. ഇനി 8.8 അടി കൂടി ജലമെത്തിയാൽ ഡാം തുറക്കാനാണ് തീരുമാനം. 2403 അടിയാണ് ഇടുക്കി ഡാമിെൻറ പൂർണ സംഭരണ ശേഷി. എന്നാൽ, 2401-2402 അടിയിൽ തുറക്കുകയായിരുന്നു, മുമ്പ് രണ്ട് തവണയും. ഇക്കുറി 2400 ൽ തുറക്കാനാണ് തീരുമാനം. നീരൊഴൂക്ക് അതി ശക്തമായതാണ് കാരണം. ഉയർന്ന അളവിൽ ഷട്ടറുകൾ ഉയർത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി കുറഞ്ഞ തോതിൽ ജലം തുറന്നുവിടാൻ ഉദേശിച്ചാണിത്. വൈദ്യുതി ബോർഡ് ഉന്നത തല യോഗം ചേർന്നാണ് തുറന്നുവിടൽ ലെവൽ 2400 ലേക്ക് താഴ്ത്തിയത്.
ഉൽപാദനത്തിന് എടുക്കുന്ന ജലത്തിെൻറ നാലിരട്ടിയിലധികം അണക്കെട്ടിലേക്ക് ഒഴുകിയെത്തുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജലനിരപ്പ് താഴുന്നത് മഴ പെെട്ടന്ന് നിലച്ചാൽ മാത്രമാകും. 14.412 ദശലക്ഷം യൂനിറ്റാണ് ഇടുക്കിലെ ഇന്നലത്തെ ഉൽപാദനം. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയതാകട്ടെ 59.87 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും.വൃഷ്ടി പ്രദേശങ്ങളില്‍ മഴയുടെ ശക്തി അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ചേർന്നതാണ് ഇടുക്കി പദ്ധതി. ഈ മൂന്ന് അണക്കെട്ടുകൾക്കുമായി ഒറ്റ ജലസംഭരണിയാണുളളത്. ജലനിരപ്പുയർന്നാൽ ചെറുതോണി അണക്കെട്ടിെൻറ ഷട്ടറുകൾ തുറന്നാണ് വെളളം പുറത്തേക്കൊഴുക്കുക. 5 റേഡിയൽ ഗേറ്റുകളാണ് ചെറുതോണി ഡാമിന്. ഇവ ഒരേ സമയം ഒരിഞ്ചുമാത്രം തുറന്നാൽ മിനിട്ടിൽ 5014 ഘനയടി വെളളമെന്ന തോതിൽ പുറത്തേക്കൊഴുകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.