ഡാം തുറക്കുന്ന വിവരം ജനം അറിഞ്ഞിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ
text_fieldsചെറുതോണി: ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുമ്പ് പ്രദേശത്തെ ജനങ്ങളെ വിവരം അറിയിക്കാത്ത വൈദ്യുതി വകുപ്പിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍. ഡാം തുറക്കുന്ന വിവരം ജനത്തെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച ഉണ്ടായെന്ന് റോഷി അഗസ്റ്റിന്‍ കുറ്റപ്പെടുത്തി. മുന്നറിയിപ്പ് നല്‍കി 12 മണിക്കൂര്‍ കഴിഞ്ഞേ അണക്കെട്ട് തുറക്കാവു എന്നും എം.എൽ.എ ആവശ്യപ്പെട്ടു.
രാവിലെ ആറു മണിക്ക് അണക്കെട്ട് തുറക്കുമെന്ന തീരുമാനം ഗുരുതര തെറ്റാണ്. സർക്കാർ വിരുദ്ധ തീരുമാനങ്ങളാണ് കെ.എസ്.ഇ.ബി സ്വീകരിക്കുന്നത്. ആരോട് ചോദിച്ചിട്ടാണ് കെ.എസ്.ഇ.ബി ഈ തീരുമാനം പുറത്തുവിട്ടത്. ഉടൻ അണക്കെട്ട് തുറക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ല.
ഇന്ന് രാവിലെ 11 മണിക്ക് അണക്കെട്ട് തുറക്കുമെന്ന വിവരം ജനം അറിഞ്ഞിട്ടില്ല. അനൗണ്‍സ്മെന്‍റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതില്‍ അധികൃതർക്ക് ഗുരുതരവീഴ്ച ഉണ്ടായി. മനുഷ്യരെ ആശങ്കപ്പെടുത്താതെ വേണം അധികാരികൾ നടപടി സ്വീകരിക്കേണ്ടത്. കുറഞ്ഞത് ആറു മണിക്കൂർ സമയമെങ്കിലും ജനങ്ങൾക്ക് നൽകണമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.