ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.28 അടിയായി
text_fieldsചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.28 അടിയായി ഉയർന്നു. സംഭരണശേഷിയുടെ 91.95 ശതമാനമാണിത്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. നീരൊഴുക്കിനും കുറവുണ്ട്. ഈ സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും കെ.എസ്.ഇ.ബിയുടെയും ശ്രമം. 2398 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം.
അതേസമയം, അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ.
അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിൽ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2399 അടി ആയാൽ അവസാന ജാഗ്രത നിർദേശമായ റെഡ് അലർട്ട് പുറപ്പെടുവിക്കും.
മുമ്പ് രണ്ടുതവണയും 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പൂർണ സംഭരണശേഷി. ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പെരിയാറിന്‍റെ തീരങ്ങളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.