ഇടുക്കി ജലനിരപ്പ്: ആശങ്കവേണ്ട –മന്ത്രി മണി
text_fieldsതൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ ആശങ്കവേണ്ടെന്ന് മന്ത്രി എം.എം. മണി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 അടിവെള്ളം കൂടുതലുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷ യോഗത്തില്‍ മന്ത്രി അറിയിച്ചു. 2343.7 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. 2373 അടിയിലെത്തിയാല്‍ മുന്‍ കരുതലെന്ന നിലയില്‍ വെള്ളം തുറന്നുവിടുന്നത് പരിഗണിക്കും.
മൂലമറ്റത്ത് പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാകാത്തതാണ് പ്രശ്നം. മുന്‍കരുതല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രളയ സാധ്യത പ്രദേശത്തെ ആളുകളെ നേരേത്ത തന്നെ മുന്നറിയിപ്പ് നല്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. എറണാകുളം ജില്ല കലക്ടറെയും ഡാം സുരക്ഷ മുന്‍കരുതല്‍ നടപടി മുന്‍കൂട്ടി അറിയിക്കും. മുല്ലപ്പെരിയാര്‍ പ്രശ്നം സര്‍ക്കാറിെൻറ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു വിശദാംശങ്ങള്‍ നല്കാന് ഇടുക്കി കലക്ടറോട് ആവശ്യപ്പെട്ടു.
ജലസ്രോതസ്സുകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനു മാലിന്യനീക്കം ആരംഭിച്ചിട്ടുണ്ട്. മഴക്കാലപൂര്‍വ ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി മഴക്ക് മുേമ്പ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.