ഡാമുകൾ തുറക്കുന്നു; തീരങ്ങളിൽ കനത്ത ജാഗ്രത
text_fieldsതൊടുപുഴ: വൃഷ്ടിപ്രദേശത്തെ ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച തുറക്കും. രാവിലെ 11ന് ചെറുതോണി ഡാമിെൻറ രണ്ട് ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കൻഡിൽ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) വരെ പുറത്തേക്കൊഴുക്കാനാണ് തീരുമാനം. പെരിയാറിെൻറ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, പത്തനംതിട്ട പമ്പ ഡാം ചൊവ്വാഴ്ച പുലർച്ചെ തുറക്കും.
പമ്പ ഡാമിെൻറ രണ്ടു ഷട്ടറുകള്‍ പുലര്‍ച്ച അഞ്ചിന് ശേഷമാണ് തുറക്കുക. ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി ജനവാസ മേഖലകളില്‍ പരമാവധി 10 സെൻറീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പ നദിയിലേക്ക് ഒഴുക്കും. പമ്പ ഡാം കൂടി തുറക്കുന്നതോടെ പമ്പ നദിയിൽ ജലനിരപ്പ് വലിയ തോതിൽ ഉയരും. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ വലിയ ഡാമാണ് കക്കി-ആനത്തോട്. 2018ലെ മഹാപ്രളയത്തിെൻറ തീവ്രത കൂട്ടിയത് ഈ ഡാം തുറന്നതായിരുന്നു. അടുത്ത ശക്തമായ മഴ തുടങ്ങും മുമ്പ് മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. വെള്ളം കയറുന്ന ഭാഗങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.
വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പ് കണക്കിലെടുത്താണ് ഇടുക്കി അണക്കെട്ട് തുറക്കുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. 2403 അടിയാണ് അണക്കെട്ടിെൻറ പൂർണ സംഭരണശേഷി. തിങ്കളാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്ക് പ്രകാരം 2397.56 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുെട 93.65 ശതമാനമാണ്. 2396.86 അടി കടന്നതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ ഏഴിന് കലക്ടർ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. രാത്രിയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അണക്കെട്ട് തുറക്കുന്നതിെൻറ ഭാഗമായി ശക്തമായ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും ആളുകൾ അനാവശ്യമായി പെരിയാറിൽ ഇറങ്ങാതിരിക്കാനും രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കി. ഇടുക്കി താലൂക്കിലെ അഞ്ച് വില്ലേജുകളിലായി 64 കുടുംബങ്ങളിലെ 222 പേരെ മാറ്റി പാര്‍പ്പിച്ചു. ക്യാമ്പുകള്‍ തുറക്കാൻ പ്രദേശത്തെ സ്‌കൂളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. ഫയര്‍ ഫോഴ്സ്, പൊലീസ്, റവന്യൂ വകുപ്പുകളും സജ്ജമാണ്. മന്ത്രി റോഷി അഗസ്റ്റിനും ഉന്നതോദ്യോഗസ്ഥരും ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.