നീരൊഴുക്ക് നാമമാത്രം; ഇടുക്കി ഡാമില്‍ ജലനിരപ്പ് 37 ശതമാനം
text_fieldsതൊടുപുഴ: വരള്‍ച്ച രൂക്ഷമാകുമ്പോള്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് അതിവേഗം താഴുന്നു. വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് നാമമാത്രമായി. ഇപ്പോള്‍ സംഭരണശേഷിയുടെ 37.51 ശതമാനം വെള്ളം മാത്രമാണുള്ളത്.
സമീപകാലത്ത് ജനുവരിയില്‍ നീരൊഴുക്ക് ഇത്ര കുറയുന്നത് ആദ്യമാണ്. വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെയും വൈദ്യുതി പ്രതിസന്ധിയുടെയും സൂചനയായാണ് വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.
നിലവില്‍ ജലനിരപ്പ് 2340.08 അടിയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയം 2363.20 അടിയായിരുന്നു. 23.12 അടി കുറവ്. മഴയില്ലാത്തതിനാല്‍ നേരിയതോതില്‍ മാത്രമേ വെള്ളം ഒഴുകിയത്തെുന്നുള്ളൂ.
വരും ദിവസങ്ങളില്‍ മഴയുണ്ടായില്ളെങ്കില്‍ നീരൊഴുക്ക് പൂര്‍ണമായി നിലക്കുകയും ജലനിരപ്പ് അതിവേഗം താഴുകയും ചെയ്യും. ഡിസംബര്‍ 29 മുതല്‍ ഈ മാസം നാലുവരെ 3.6 മില്ലിമീറ്റര്‍ മഴ കിട്ടേണ്ടിടത്ത് ഇടുക്കി ജില്ലയില്‍ ആകെ പെയ്തത് 1.88 മില്ലിമീറ്ററാണ്. തുലാമഴയില്‍ 69 ശതമാനം കുറവുണ്ടായി.
തുലാമഴയും പ്രതീക്ഷിച്ചതുപോലെ ലഭിക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.