ഇടുക്കിയിൽ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു; മലങ്കര അണക്കെട്ടിെൻറ മൂന്ന് ഷട്ടർ തുറന്നു
text_fieldsതൊടുപുഴ: വേനൽ മഴ ശക്തമാകുന്ന സാഹചര്യത്തിലും മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതിനാലും മലങ്കര അണക്കെട്ടിെൻറ മൂന്ന് ഷട്ടർ ഞായറാഴ്ച രാവിലെ തുറന്നു.
ആകെ ആറ് ഷട്ടർ ഉള്ളതിൽ മൂന്ന്, നാല്, അഞ്ച് ഷട്ടറുകൾ 20 സെൻറിമീറ്റർ വീതമാണ് തുറന്നത്. ഞായറാഴ്ച വൈകീട്ട് നാലുവരെ 41.34 മീറ്ററാണ് മലങ്കരയിലെ ജലനിരപ്പ്. 42 മീറ്ററാണ് മലങ്കര ജലാശയത്തിെൻറ മൊത്തം സംഭരണശേഷി.
മൂലമറ്റം പവർഹൗസിൽനിന്നുള്ള വെള്ളമൊഴുക്ക് കൂടാതെ ഡാമിെൻറ വൃഷ്ടിപ്രദേശങ്ങളിലുള്ള പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. ദിവസങ്ങളായി 80 ലക്ഷം യൂനിറ്റിനു മുകളിലാണ് മൂലമറ്റത്തെ ഉൽപാദനം. അടുത്തദിവസങ്ങളില്‍ കനത്ത മഴ പ്രവചിച്ചിരിക്കെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി കുറക്കുന്നതിനു കൂടിയാണ് ഉൽപാദനം വർധിപ്പിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞും ഡാമിെൻറ വൃഷ്ടിപ്രദേശത്ത് സാമാന്യം നല്ല മഴ പെയ്തിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് എം.വി.ഐ.പി (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് ) അധികൃതർ അറിയിച്ചു. തൊടുപുഴയാറിെൻറ ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.