ഇടുക്കി ഹർത്താലിൽ സംഘർഷം: മൂന്നാറിൽ ടാക്സി ഡ്രൈവറെ മര്‍ദിച്ചു
text_fieldsമൂന്നാര്‍: ജോയിസ് ജോർജ് എം.പിയുടെ പട്ടയം റദ്ദാക്കിയ വിഷയത്തിൽ റവന്യൂ-വനം വകുപ്പുകൾക്കെതിരെ ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താലിൽ സംഘർഷം. രാവിലെ മൂന്നാര്‍ ടൗണിലാണ് സംഘര്‍ഷമുണ്ടായത്. വിദേശ സഞ്ചാരികൾ സഞ്ചരിച്ച ടാക്സി വാഹനത്തിന്റെ ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു. വിദേശ സഞ്ചാരികള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് നോക്കിനില്‍ക്കെയാണ് ഡ്രൈവറെ മർദിച്ചത്.
വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന വിദേശ വിനോദ സഞ്ചാരികളുടെ സംഘത്തെയാണ് തടഞ്ഞത്. ഈ സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടാനായി സി.പി.എം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കൂടാതെ മൂന്നാർ ടൗണിലെ കടകൾ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി അടപ്പിച്ചു. അക്രമ ദൃശ്യങ്ങള്‍ പകര്‍ത്താൻ എത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനും ഇവർ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, ഹർത്താലിനെതിരെ എ.കെ മണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സംഘർഷാവസ്ഥ മുന്നിൽകണ്ട് മൂന്നാർ ടൗണിൽ കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
മൂന്നാർ, വട്ടവട, കാന്തല്ലൂർ, ചിന്നക്കനാൽ, പള്ളിവാസൽ, ബൈസൺവാലി, മറയൂർ, ശാന്തൻപാറ, വെള്ളത്തൂവൽ, ദേവികുളം പഞ്ചായത്തുകളിലാണ് എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മൂന്നാർ സംരക്ഷണ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. ഭൂപ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുക, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർവകക്ഷി യോഗമെടുത്ത തീരുമാനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സി.പി.എം മുന്നോട്ടുവെച്ചിട്ടുള്ളത്.
അതേസമയം, വ്യാപാരികളുടെയും കെട്ടിടം ഉടമകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിൽ നിന്ന് സി.പി.െഎ വിട്ടുനിൽക്കുകയാണ്. കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും പെങ്കടുക്കുന്നില്ല. കടകൾ അടക്കരുതെന്നും വാഹനങ്ങൾ ഒാടിക്കണമെന്നും സി.പി.െഎ അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.