ഇടുക്കിയിൽ ഇന്ന് ഹർത്താൽ
text_fieldsതൊടുപുഴ: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ല ഹർത്താൽ തിങ്കളാഴ്ച. രാവിലെ ആറുമു തൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. വാണിജ്യ നിർമാണങ്ങൾ നടത്തിയ ഭൂമിയുടെ പട്ടയം റദ്ദ ാക്കി വസ്തുവും നിർമിതികളും സർക്കാറിലേക്ക് കണ്ടുകെട്ടുന്ന ഉത്തരവ് പിൻവലിക്കുക, എട്ട് വില്ലേജുകളിലെ നിർമാണ നിരോധനം പിൻവലിക്കുക, പരിസ്ഥിതി ആഘാതം ഉണ്ടാക്കാതെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ വാണിജ്യ നിർമാണപ്രവൃത്തി നടത്താൻ അനുവദിച്ച് ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, കുടിവെള്ളം, മെഡിക്കൽ ഷോപ്പ് തുടങ്ങിയ അത്യാവശ്യ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്.
റോഷി അഗസ്റ്റിെൻറ ഉപവാസം ഇന്ന്
കോട്ടയം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് നല്കിയ പട്ടയത്തില്‍ നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച റോഷി അഗസ്റ്റിന് എം.എല്‍.എ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. സമരം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും.
മേഖല സമഗ്ര സമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്.സി.ഇ.പി) ഒപ്പിടാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം രൂപംനല്കി. കരാറിന് അന്തിമരൂപം നല്‍കാനുള്ള കേന്ദ്രസര്‍ക്കാറിെൻറ നീക്കത്തിനെതിരെ ഈമാസം 30ന് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധദിനം ആചരിക്കും. കരാറിനെതിരായി നവംബർ ആദ്യം രാജ്ഭവന് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.