Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ വീണ്ടും മഴ;...

ഇടുക്കിയിൽ വീണ്ടും മഴ; ഡാമിലെ ജലനിരപ്പ്​ കുറയുന്നു

text_fields
bookmark_border
ഇടുക്കിയിൽ വീണ്ടും മഴ; ഡാമിലെ ജലനിരപ്പ്​ കുറയുന്നു
cancel

തൊടുപ്പുഴ: ഇടുക്കി ഡാമി​​​​​​​​െൻറ വൃഷ്​ടി പ്രദേശങ്ങളിൽ മഴ തുടരുന്നു. ഡാമി​​​​​​​​െൻറ വൃഷ്​ടിപ്രദേശങ്ങളിൽ ഇടവിട്ട്​ കനത്തമഴ തുടരുകയാണ്​. അതേ സമയം, ഡാമിലെ ജലനിരപ്പിൽ ഞായറാഴ്​ചയും കുറവ്​ വന്നു​. 2398.82 അടിയാണ്​ ഞായറാഴ്​ച ഉച്ചക്ക്​ രണ്ടിന്​ ഡാമിലെ ജലനിരപ്പ്​. ഡാമിലേക്കുള്ള നീരൊഴുക്കും കുറവാണ്​.

ഞായറാഴ്​ച വൃഷ്​ടി പ്രദേശങ്ങളിൽ പെയ്യുന്ന മഴ കൂടി കണക്കിലെടുത്ത്​ ഡാം അടക്കുന്നത്​ കെ.എസ്​.ഇ.ബി പരിഗണിക്കുമെന്നാണ്​ സൂചന. ഞായറാഴ്​ച മഴ കുറയുകയാണെങ്കിൽ ഷട്ടറുകൾ പകുതിയെങ്കിലും താഴ്​ത്താനുള്ള നടപടികളുമായി കെ.എസ്​.ഇ.ബി മുന്നോട്ട്​ പോകുമെന്നാണ്​ റിപ്പോർട്ടുകൾ. 

അതേ സമയം, ഇടമലയാർ ഡാമി​​​​​​​​െൻറ ഒരു ഷട്ടർ കൂടി തുറന്നു. 168.95 അടിയാണ്​ ഇടമലയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്​. ജലനിരപ്പ്​ പരമാവധി സംഭരണശേഷിയോട്​ അടുത്തതോടെയാണ്​ ഷട്ടറുകളിലൊന്ന്​ കൂടി തുറന്നത്​. ഇതോടെ പെരിയാറിലെ ജലനിരപ്പ്​ വീണ്ടും കൂടി.

കക്കി ഡാമി​​​​​െൻറ നാലു ഗേറ്റിൽ രണ്ട്​ എണ്ണം അടച്ചു. രണ്ട് ഗേറ്റുകൾ 45 സ​​​​െൻറി മീറ്റർ വീതം തുറന്നിരിക്കുന്നു. 981.5 മീറ്ററാണ്​ ഡാമിലെ ജലനിരപ്പ്. പമ്പ ഡാമി​​​​​െൻറ ആറു ഗേറ്റുകളിൽ ഒന്ന്​ തുറന്നിരിക്കുന്നു. 985.4 മീറ്ററാണ്​  ജലനിരപ്പ്. മൂഴിയാർ ഡാമി​​​​​െൻറ മൂന്ന് ഗേറ്റും അടച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsidukki damheavy rainmalayalam newsRain Havoc
News Summary - Idukki reservoir water level-Kerala news
Next Story