മുണ്ടൻമുടി: കൂട്ടക്കൊല നടത്തിയത് മാന്ത്രികശക്തി കൈവശപ്പെടുത്താൻ
text_fieldsതൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടിയിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് കൊല്ലപ്പെട്ട കൃഷ്ണെൻറ ശിഷ്യൻ കൂടിയായ യുവമന്ത്രവാദിയും സുഹൃത്തും ചേർന്ന്. അടിമാലി സ്വദേശിയായ മന്ത്രവാദി അനീഷ്, തൊടുപുഴ കീരിക്കോട് സ്വദേശി ലിബീഷ് ബാബു എന്നിവരാണ് കൊലക്ക് പിന്നിൽ. ഇവരിൽ ലിബീഷിെൻറ അറസ്റ്റ് രേഖപ്പെടുത്തി. കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ച വീട്ടിനുള്ളിൽെവച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടത്.
കൃഷ്ണൻ തെൻറ മന്ത്രസിദ്ധി ആവാഹിച്ചെടുത്തെന്ന് വിശ്വസിച്ചാണ് അനീഷ് ഗുരുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നറിയാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുകൊണ്ടാണ് അനീഷിെൻറ അറസ്റ്റ് വൈകുന്നതെന്നാണ് വിവരം. എന്നാൽ, രണ്ടുപേർ മാത്രമായാണ് കൃത്യം നിർവഹിച്ചതെന്ന് ജില്ല പൊലീസ് മേധാവി വേണുഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊലപ്പെടുത്തിയ ശേഷം നാലുപേരെയും ഒരുമിച്ചാണ് കുഴിച്ചുമൂടിയിരുന്നത്. കൃഷ്ണനെയും അർജുനെയും ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
പൂജ, മന്ത്രവാദകര്‍മങ്ങളില്‍ വര്‍ഷങ്ങളായി കൃഷ്ണെൻറ സഹായിയായിരുന്നു അനീഷെന്ന് പൊലീസ് അറിയിച്ചു. മറ്റൊരാളിൽനിന്നു കൂടി മന്ത്രവാദം വശത്താക്കിയതോടെ കൃഷ്ണനെ ഒഴിവാക്കി സ്വന്തമായി മന്ത്രവാദങ്ങളിലേക്ക് അനീഷ് കടന്നു. എന്നാൽ, പൂജകൾ ഫലിക്കാതെ വന്നതോടെ മാന്ത്രികശക്തി കൃഷ്ണൻ ആവാഹിച്ചെടുത്തതാണെന്ന ചിന്ത വളർന്നു. കൃഷ്ണനെ ഇല്ലാതാക്കി ശക്തി വീണ്ടെടുക്കാനും താളിയോലകൾ സ്വന്തമാക്കാനും തീരുമാനിച്ചാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
മുന്നൊരുക്കത്തോടെ കൊല
ആറു മാസം മുമ്പ് തന്നെ ഇതിന് മുന്നൊരുക്കം ആരംഭിച്ചു. സുഹൃത്ത് തൊടുപുഴയിൽ ബൈക്ക് വർക്ഷോപ് നടത്തുന്ന ലിബീഷുമായി അനീഷ് ഗൂഢാലോചന നടത്തി. കൃഷ്ണെൻറ വീട്ടിലുള്ള കണക്കറ്റ പണവും സ്വര്‍ണാഭരണങ്ങളും കുടുംബത്തെ വകവരുത്തിയാല്‍ തുല്യമായി വീതിച്ചെടുക്കാമെന്ന് വിശ്വസിപ്പിച്ച് ലിബീഷിനെ കൂടെ കൂട്ടുകയായിരുന്നു.
കഴിഞ്ഞ 29ന് രാത്രി 12ഓടെ ഇരുവരും കൃഷ്ണെൻറ വീട്ടില്‍ ഇരുമ്പ് പൈപ്പുമായി എത്തി. ൈവെദ്യുതി ബന്ധം വിേച്ഛദിച്ച ശേഷം ആടുകളെ ഉപദ്രവിച്ചു. ഇവയുടെ കരച്ചിൽകേട്ട് അടുക്കള വാതില്‍ വഴി പുറത്തിറങ്ങിയ കൃഷ്ണനെ
ഇരുവരും ചേർന്ന് തലക്കടിച്ചു വീഴ്ത്തി. ബഹളം കേട്ടെത്തിയ ഭാര്യ സുശീലയെയും ഇത്തരത്തിൽ ആക്രമിച്ചു കൊലപ്പെടുത്തി. ബഹളംേകട്ട് കമ്പിവടിയുമായി ഇറങ്ങി വന്ന മകൾ ആർഷ, അനീഷിനെ തലക്കടിക്കുകയും വായപൊത്താൻ ശ്രമിച്ചപ്പോൾ കൈയിൽ കടിക്കുകയും െചയ്തു. മൽപിടിത്തത്തിനിടെ ഇരുവരും ചേർന്ന് ആർഷയെയും അടിച്ചുവീഴ്ത്തി. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു മാനസിക വൈകല്യമുള്ള അർജുനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വഴുതി മാറിയതിനാല്‍ വാക്കത്തിയും കത്തിയും ഉപയോഗിച്ചാണ് ആക്രമിച്ചത്.
ഒരോരുത്തരെയും ആവർത്തിച്ച് കുത്തിയും വെട്ടിയും മരണം ഉറപ്പാക്കിയ ശേഷം മൃതേദഹങ്ങള്‍ ഒരുമിച്ച് ഒരു മുറിയിലിട്ട് പുലര്‍ച്ച നാലോടെ വീടും പൂട്ടി ലിബീഷിെൻറ വീട്ടിലെത്തി. പിറ്റേന്ന് രാത്രി 11ഒാടെ വീണ്ടും കൃഷ്ണെൻറ വീട്ടിലെത്തിയ ഇവർ അർജുൻ ഉണർന്നിരിക്കുന്നതാണ് കണ്ടത്. അടുക്കളയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് അർജുനനെ അടിച്ചുവീഴ്ത്തി, വീടിനു പിന്നില്‍ നാലുപേരെയും കുഴിച്ചുമൂടി. വീടിനുള്‍വശം കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇവർ സ്ഥലം വിട്ടത്. പിറ്റേദിവസം അടിമാലിയില്‍ അനീഷിെൻറ വീട്ടിലെത്തി പിടിക്കപ്പെടാതിരിക്കാന്‍ കോഴിവെട്ട് ഉള്‍പ്പെടെയുള്ള മന്ത്രവാദകര്‍മങ്ങളും നടത്തിയതായി ലിബിഷ് വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
കൂട്ടക്കൊല: പ്രതിയുമായി തെളിവെടുപ്പ്
തൊടുപുഴ: പ്രതി ലിബീഷുമായി പൊലീസ് കൊലനടന്ന മുണ്ടൻമുടിയിലെ വീട്ടിലും കാരിക്കോെട്ട പ്രതിയുെട വീട്ടിലും തെളിവെടുത്തു. തിങ്കളാഴ്ച ൈവകീട്ട് മൂേന്നാടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ തെളിവെടുപ്പിനെത്തിയത്. വീടിനോട് ചേർന്നാണ് ലിബീഷിെൻറ വർക്ഷോപ്പ്. ലിബീഷിെൻറ വീട്ടിൽനിന്ന് സുശീലയും മകൾ ആർഷയും ഉപയോഗിച്ചിരുന്ന രണ്ട് മാല, മുറിച്ച മൂന്ന് വള, മോതിരം, രണ്ട് കമ്മൽ എന്നിവ കണ്ടെടുത്തു. കൊലപ്പെടുത്താനുപയോഗിച്ച ഇരുമ്പുദണ്ഡും കണ്ടെടുത്തു.
മുണ്ടൻമുടി കൊല: പൊലീസ് ഉദ്യോഗസ്ഥർക്ക് റിവാർഡ്
തൊടുപുഴ: മുണ്ടൻമുടി കൊലക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് റിവാർഡ്. നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടി നാലുദിവസത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് നേട്ടമായതായി ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അറിയിച്ചു. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.െഎമാരായ ആൻറണി തോമസ്, ടി.എ. യൂനുസ്, എൻ.ജി. ശ്രീമോൻ, മാത്യു ജോർജ്, അലക്സാണ്ടർ, സാബു വർഗീസ് എന്നിവരടങ്ങുന്ന 40 അംഗസംഘമാണ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.