ഇടുക്കിയിലെ അനധികൃത നിർമാണങ്ങൾക്ക് സാധുത നൽകാൻ മന്ത്രിസഭാ തീരുമാനം
text_fieldsതിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത നിർമാണങ്ങൾക്ക് സാധുത നൽകുന്ന നിർദേ ശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം. ഉപജീവനത്തിനായി പട്ടയഭൂമിയില്‍ നിർമിച്ച 1500 ചതുരശ്ര അടിവരെ കെട്ടിടങ്ങള്‍ക്ക് ഉപാധികളോടെ അംഗീകാരം നല്‍കും. വന്‍കിട കെട്ടിടങ്ങള്‍ ഏറ്റെടുത്ത് പാട്ടത്തിന് നല്‍കും. കൈയേറ്റഭൂമികള്‍ കണ്ടെത്തി പട്ടിക തിരിച്ച് റിപ്പോർട്ട് നൽകാൻ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. രവീന്ദ്രൻ പട്ടയം ഉള്‍പ്പെടെ അനധികൃതപട്ടയങ്ങള് അഞ്ചംഗസമിതി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ക്രമവത്കരിക്കുന്നതിനും തീരുമാനമായി. ഇടുക്കിയിലെ സങ്കീർണമായ ഭൂമി പ്രശ്നത്തിൽ പരിഹരിക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന തീരുമാനങ്ങൾ
- പട്ടയഭൂമിയിൽ 1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ 15 സെൻറിൽ താഴെയുള്ള ഭൂമിയിൽ ഉപജീവനത്തിന് മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിക്ക് താഴെ കെട്ടിടം മാത്രമാെണങ്കിൽ അത് ക്രമവത്കരിക്കും. അപേക്ഷകനോ അപേക്ഷകനെ ആശ്രയിക്കുന്നവർക്കോ മറ്റൊരിടത്തും ഭൂമിയില്ലെന്ന് തെളിയിക്കണം (ആർ.ഡി.ഒയുടെ സർട്ടിഫിക്കറ്റ്). തീരുമാനത്തിെൻറ ഉത്തരവ് തീയതി വരെയുള്ളവ ക്രമവത്കരിക്കാൻ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
- 15 സെൻറ് വരെ പട്ടയഭൂമിയിൽ 1500 ചതുരശ്ര അടിയിലേറെ തറ വിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായ കെട്ടിട കൈവശക്കാർ ഏക ജീവനോപാധിയാണെന്ന് തെളിയിക്കണം. ജില്ല കലക്ടർ പരിശോധിച്ച് ഓരോ കേസിലും റിപ്പോർട്ട് തയാറാക്കും. തീരുമാനം സർക്കാർ എടുക്കും.
- പട്ടയഭൂമിയിലെ ഇതിൽ ഉൾപ്പെടാത്ത വാണിജ്യ നിർമാണത്തിൽ പട്ടയം റദ്ദ് ചെയ്ത് ഭൂമിയും നിർമിതികളും ഏറ്റെടുത്ത് നിലവിെല ചട്ടപ്രകാരം പാട്ടത്തിന് നൽകും.
- സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിയ, പട്ടയമില്ലാത്ത ഭൂമിയും നിർമാണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് സർക്കാറിൽ നിക്ഷിപ്തമാക്കും. ഇത് പൊതു ആവശ്യങ്ങൾക്ക് ലഭ്യമാക്കും. എൻ.ഒ.സിയില്ലാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കുകയോ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ വേണമെന്ന ഹൈകോടതി ഉത്തരവ് വന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി.
- ഇടുക്കി കൈയേറ്റത്തിെൻറ പൂർണ കണക്കെടുക്കും
- മൂന്നാറിന് പുതിയ നഗരാസൂത്രണ പദ്ധതി
ഇടുക്കി കൈയേറ്റത്തിെൻറ കണക്കെടുക്കും
തിരുവനന്തപുരം: ഇടുക്കിയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് കണക്കുകൾ രൂപപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. വാഗമൺ ഉൾപ്പെടെ ജില്ലയുടെ മൊത്തം കൈയേറ്റങ്ങൾ പട്ടികപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി.
കൈയേറിയവ, വീടിനും കൃഷിക്കുമായി പട്ടയം അനുവദിച്ചതും 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമായ തുണ്ടുഭൂമികൾ പതിച്ചുകിട്ടിയവരിൽനിന്ന് കൈമാറ്റം ചെയ്തുവാങ്ങി ഒന്നിച്ചുചേർത്തവ, പതിച്ചുനൽകപ്പെട്ട ഭൂവിനിയോഗ വ്യവസ്ഥയിൽനിന്ന് വിഭിന്ന ആവശ്യത്തിന് ഉപയോഗിക്കുന്നവ, പട്ടയ നിബന്ധനകൾ ലംഘിക്കപ്പെടുകയോ, 21.01.2010ലെ ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ നിരാക്ഷേപപത്രം, നിർമാണഅനുമതി ഇല്ലാത്തവയോ ആയ നിർമിതികൾ എന്നിവയെ അനധികൃത കൈവശഭൂമിയായി പരിഗണിച്ചാകും പട്ടിക.
•രവീന്ദ്രൻ പട്ടയം അടക്കം അനധികൃതമായി നൽകിയ പട്ടയങ്ങളെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതും സർക്കാർ അനുവദിച്ചതുമായ പട്ടയങ്ങൾ പരിശോധിക്കുന്നതിന് നിയോഗിച്ച അഞ്ചംഗ സമിതിയോട് സമയബന്ധിതമായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. തുടർനടപടി മൂന്ന് മാസത്തിനകം കൈക്കൊള്ളും.
•മൂന്നാർ ൈട്രബ്യൂണലിെൻറ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ കൈകാര്യം ചെയ്തിരുന്ന കേസുകൾ എവിടെ നിന്നാണോ ൈട്രബ്യൂണലിൽ എത്തിയത് ആ കോടതികളിലേക്ക് തന്നെ മടക്കി നൽകും. ഇതിനായി ഓർഡിനൻസിന് ശിപാർശ ചെയ്തു.
•പട്ടയ ഭൂമിയിൽ വ്യവസ്ഥകൾ ലംഘിച്ച് വാണിജ്യ നിർമാണ പ്രവർത്തനങ്ങൾ ഭാവിയിൽ നടത്താതിരിക്കാൻ ബന്ധപ്പെട്ട കെട്ടിട നിർമാണ ചട്ടങ്ങളിൽ ഏത് ആവശ്യത്തിനാണ് പട്ടയം അനുവദിച്ചെതന്ന് വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിലേ ബിൽഡിങ് പെർമിറ്റ് അനുവദിക്കൂ.
ഇൗ വ്യവസ്ഥ ഉൾപ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാൻ തദ്ദേശവകുപ്പിനെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.