Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുറന്നിട്ടും കുറയാതെ...

തുറന്നിട്ടും കുറയാതെ ഇടുക്കിയിലെ ജലനിരപ്പ്​

text_fields
bookmark_border
തുറന്നിട്ടും കുറയാതെ ഇടുക്കിയിലെ ജലനിരപ്പ്​
cancel

തൊടുപുഴ: ട്രയൽ റണ്ണി​​​​െൻറ ഭാഗമായി ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ്​ കുറയുന്നില്ല. വ്യാഴാഴ്​ച​ ഉച്ചക്ക്​ 12.30ഒാടെയാണ്​ ചെറുതോണി അണക്കെട്ടി​​​​െൻറ ഷട്ടറുകളിലൊന്ന്​ തുറന്നത്​. 12.30ന്​ ചെറുതോണി അണക്കെട്ടി​​​​െൻറ ഷട്ടർ തുറക്കു​േമ്പാൾ 2399.04 അടിയായിരുന്നു ജലനിരപ്പ്​.

അണക്കെട്ട്​ തുറന്ന്​ അരമണിക്കൂറിന്​ ശേഷവും ജലനിരപ്പിൽ കുറവ്​ വന്നില്ല. ഒരു മണിക്ക്​ ജലനിരപ്പ്​ 2399.10 അടിയായി കൂടി. മൂന്ന്​ മണിക്ക്​ ഇത്​ 2399.40 അടിയായും 4.30ന്​ 2399.58 അടിയായും 8 മണിക്ക് 2400 അടിയായി. ഇതോടെ ട്രയൽ റൺ രാത്രി മുഴുവനും തുടരാൻ അധികൃതർ തീരുമാനിച്ചു.

വൃഷ്​ടിപ്രദേശത്ത്​ കനത്ത മഴ തുടരുന്നതാണ്​ ഡാമിലെ ജലനിരപ്പ്​ കുറയാതിരിക്കാനുള്ള പ്രധാന കാരണം. അണക്കെട്ടിൽ നിന്ന്​ പുറത്ത്​ പോകുന്നതിനേക്കാൾ കൂടുതൽ ജലം വന്ന്​ നിറയുകയാണ്​. അണക്കെട്ടിലെ ജലനിരപ്പ്​ കുറയാത്തത്​ ആശങ്കകൾക്ക്​ കാരണമാവുന്നുണ്ട്​. ഇതേ സ്ഥിതിയിൽ ജലനിരപ്പ്​ തുടരുകയാണെങ്കിൽ മുഴുവൻ ഷട്ടറുകളും തുറക്കേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water levelkerala newsidukki dammalayalam news
News Summary - Idukki water level-kerala news
Next Story