ആര്യാ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂർ: കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ മാപ്പുപറഞ്ഞാലും മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പൊതുമാപ്പ് പറയുന്നത് സ്ഥാനം ഒഴിയുന്നതിനേക്കാൾ വലുതാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് എന്റെ അഭിപ്രായം. മാപ്പ് പറഞ്ഞാൽ ഇക്കാര്യം പാർട്ടി ചർച്ച ചെയ്യും. ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയർക്ക് അത് ഉപദേശിക്കാൻ പാർട്ടി നേതൃത്വത്തിന് സാധിക്കണമെന്നും സുധാകരൻ പറഞ്ഞു. ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ബുധനാഴ്ചയും തുടരുകയാണ്.
ഇതിനിടെയാണ് മാപ്പ് പറഞ്ഞാലും മതിയെന്ന നിലപാടിയുമായി കെ.പി.സി.സി പ്രസിഡന്റ് രംഗത്തുവന്നത്. അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കത്ത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് മേയറുടെ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.