എ.ടി.എമ്മുകൾ അടച്ചിട്ടാൽ ലാഭം കോടികൾ
text_fieldsതൃശൂർ: ഇടപാടുകാർക്ക് ഉപകാരമില്ലാത്ത, പണ വരൾച്ച നേരിടുന്ന എ.ടി.എമ്മുകൾ തൽക്കാലം അടച്ചിടാൻ തീരുമാനിച്ചാൽ ബാങ്കുകൾക്ക് ലാഭം കോടികളും സംസ്ഥാനത്തിന് നേട്ടം വൈദ്യുതി പാഴ്ചെലവിൽനിന്നുള്ള മോചനവും. ആറ് മാസത്തിനിടെ രണ്ടാംതവണയും കടുത്ത പണക്ഷാമം നേരിടുന്ന ഭൂരിഭാഗം എ.ടി.എമ്മും അനാവശ്യമായി തുറന്നുവെച്ചിരിക്കുകയാണ്. ഇവയിൽ ലൈറ്റും എ.സിയും പ്രവർത്തിപ്പിക്കാൻ വരുന്ന വൈദ്യുതിയും അതിന് വരുന്ന തുകയും ഒഴിവാക്കാനെങ്കിലും അടച്ചിടുകയാണ് അഭികാമ്യമെന്ന് ബാങ്ക് വൃത്തങ്ങളിൽതന്നെ അഭിപ്രായമുണ്ട്.
രാജ്യത്ത് 90 ശതമാനം എ.ടി.എമ്മും പണ വരൾച്ച നേരിടുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വതന്ത്ര ധനകാര്യ ഏജൻസികൾ നടത്തിയ പഠനം കണ്ടെത്തിയത്. ഉത്തരേന്ത്യയിൽ പ്രശ്നം രൂക്ഷമാണ്. ഡൽഹിയിലാണ് കുറച്ചെങ്കിലും ഭേദം. ദക്ഷിണേന്ത്യയിലും നാൾക്കുനാൾ സ്ഥിതി വഷളാകുന്നുണ്ട്. നോട്ട് അസാധുവാക്കലിനുശേഷം രണ്ടാം തവണയാണ് ഇടപാടുകാർ സമാന പ്രശ്നം നേരിടുന്നത്.
പണം പിൻവലിക്കാൻ ബാങ്കിൽ ചെേല്ലെണ്ടന്ന് പറഞ്ഞാണ് വ്യാപകമായി എ.ടി.എമ്മുകൾ തുറന്നത്. ഇപ്പോൾ എ.ടി.എമ്മുകളെ ആശ്രയിക്കാനാവില്ലെന്ന് വരുന്നത് ഇടപാടുകാർക്കിടയിൽ കടുത്ത അസ്വസ്ഥത പരത്തുന്നുെവന്നാണ് പഠനത്തിൽ വ്യക്തമായത്. മാത്രമല്ല, എ.ടി.എമ്മിൽനിന്ന് പണം ലഭിക്കാതെ വരുേമ്പാൾ ബാങ്കിൽ ചെല്ലുേമ്പാൾ അവിടെയും കുറവാണ്
കാരണം ബോധ്യപ്പെടുത്താൻ പലപ്പോഴും കഴിയാറുമില്ല. നവംബർ-ഡിസംബറിനുശേഷം ബാങ്ക് ജീവനക്കാരുടെയും ഇടപാടുകാരുടെയും ഇടയിൽ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണെന്ന് ബാങ്കിങ് വൃത്തങ്ങൾ പറയുന്നു.കേരളത്തിൽ എല്ലാ ബാങ്കുകൾക്കുമായി 9093 എ.ടി.എമ്മുകളുണ്ട്. ലയിച്ച എസ്.ബി.ടിയുടേത് ഉൾപ്പെടെ എസ്.ബി.െഎക്ക് മാത്രം 3097 ഉണ്ട്. ഒരു എ.ടി.എമ്മിന് വൈദ്യുതി ബിൽ ഇനത്തിൽ പ്രതിമാസം 10,000-14,000 രൂപ വരും. അതായത്; ആകെ 12 കോടിയോളം.
ഇതിൽ പ്രവർത്തിക്കാത്ത എ.ടി.എമ്മുകൾക്കുള്ള ദുർവ്യയം ഒഴിവാക്കിയാൽ 10 കോടിക്കടുത്ത് മിച്ചമാവുമെന്ന് ബാങ്കിങ് വൃത്തങ്ങൾ പറയുന്നു.
വൈദ്യുതി താരിഫ് വർധിപ്പിച്ചതോടെ കണക്ക് ഉയരും. ശാഖയോട് ചേർന്നല്ലാത്ത എ.ടി.എമ്മുകൾക്ക് സ്ഥലവാടക ശരാശരി പ്രതിമാസം 8,000 രൂപയാണ്.
അത് തുടരാതെ നിർവാഹമില്ല. സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുേമ്പാൾ പ്രവർത്തിക്കാത്ത എ.ടി.എമ്മുകൾ വെറും ‘കൂളിങ് പോയൻറു’കളായി തുറന്നുവെക്കേണ്ടതില്ലെന്നാണ് ബാങ്കിങ് രംഗത്തെ സംഘടനാനേതാക്കളുടെ പക്ഷം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.