ബി.ജെ.പി പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്നിൽ ചുമത്താൻ ശ്രമം -സന്ദീപ്
text_fieldsമണ്ണാര്‍ക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാര്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. താനുന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ ശ്രമിക്കാത്തത് ഇതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു.
ബി.ജെ.പി ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ ആത്മാഭിമാനത്തിനേറ്റ ആഘാതമാണ് വിഷയം. അത് പരിഹരിക്കാതെ പാപഭാരം അടിച്ചേൽപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താന്‍ പോയാലും ഒന്നുമില്ലെന്ന തരത്തില്‍ പറയുന്നവർ അച്ചടക്കം പറഞ്ഞ് ഭയപ്പെടുത്തരുത്. നടപടിയെടുക്കേണ്ടത് തന്നെ അപമാനിച്ചവർക്കെതിരെയാണ്.
നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് സൂചിപ്പിച്ചും പ്രവര്‍ത്തകരെ മാനസികമായി പ്രയാസപ്പെടുത്തിയും കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചവരാണ് അച്ചടക്കലംഘനം നടത്തിയത്. താൻ നല്ല വ്യക്തിയാണെന്ന് കോണ്‍ഗ്രസ്-സി.പി.എം നേതാക്കള്‍ പറഞ്ഞത് തന്റെ അച്ഛനും അമ്മക്കുമുള്ള അംഗീകാരമാണ്. രാഷ്ട്രീയമായി ബി.ജെ.പിക്കാരനാണെന്നും ബി.ജെ.പി ആരുടെയും സ്വത്തല്ലെന്നും സന്ദീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.