ബി.ജെ.പി നേട്ടമുണ്ടാക്കിയാൽ ഉത്തരവാദി യു.ഡി.എഫ് –ഡി. രാജ
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എന്തെങ്കിലും നേട്ടമുണ്ടാക്കിയാൽ അതിെൻറ ഉത്തരവാദിത്തം യു.ഡി.എഫിനായിരിക്കുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ.
രാജ്യത്തിെൻറ ഫെഡറലിസം തകർക്കുന്ന കേന്ദ്രസർക്കാറിനെതിരെ ഫലപ്രദമായി ഒന്നും ചെയ്യാനാവാത്ത രാഹുൽ ഗാന്ധിയും കേരളത്തിലെ യു.ഡി.എഫും ഫലത്തിൽ ബി.ജെ.പിയെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ്ക്ലബിെൻറ 'ജനശബ്ദം' മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ.
ദേശീയ രാഷ്ട്രീയത്തിെൻറ ഗതി നിർണയിക്കുന്ന പ്രധാന തെരഞ്ഞെടുപ്പാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്നത്. അസമിൽ ബി.ജെ.പി അധികാരത്തിൽനിന്ന് പുറത്താവുകയും മറ്റ് സംസ്ഥാനങ്ങളിൽ നിലം തൊടാതിരിക്കുകയും ചെയ്യും. മോദി സർക്കാറിെൻറ വീഴ്ചയുടെ തുടക്കമാകും തെരഞ്ഞെടുപ്പ്.
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ഉപകരണമാക്കുന്നത് ഗൗരവമാണ്. കേരളം ഇതിനെതിരെ ശക്തമായി നീങ്ങുന്നു. കേരളത്തിൽ സാഹചര്യം എൽ.ഡി.എഫിന് അനുകൂലമാണ്.
യു.ഡി.എഫിന് കാഴ്ചപ്പാടോ പദ്ധതികളോ ഇല്ല. ശബരിമല ഒരു വിഷയമേ അല്ല. അത് കോടതിയുടെ പരിഗണനയിലാണ്. മതവും രാഷ്ട്രീയവും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്ന അപകടകരമായ നീക്കമാണ് യു.ഡി.എഫും ബി.ജെ.പിയും ചെയ്യുന്നതെന്നും രാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.