ജയ്ശ്രീരാം വിളിക്കുന്നത് കുറ്റമെങ്കിൽ ഇ.കെ നായനാർ ചെയ്തതും കുറ്റമാണ്- കേന്ദ്രമന്ത്രി മുരളീധരൻ
text_fieldsതിരുവനന്തപുരം: ജയ്ശ്രീരാം വിളിക്കുന്നത് രാജ്യത്ത് കുറ്റമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ജയ്ശ്രീരാം എന്നെഴുതി ഫ്ലക്സ് ഉയർത്തുന്നത് പാതകമായി കരുതുന്നില്ല. ജയ്ശ്രീരാം വിളിക്കുന്നത് കുറ്റമെങ്കിൽ മുൻമുഖ്യമന്ത്രി ഇ.കെ നായനർ വത്തിക്കാനിൽ പോയി ഭഗവദ് ഗീത സമ്മാനിച്ചതും കുറ്റമാണ്. അന്ന് അദ്ദേഹം പറഞ്ഞത് ഭഗവദ് ഗീത ഇന്ത്യൻ സംസ്ക്കാരത്തിന്‍റെ പ്രതീകമാണ് എന്നാണ്. അങ്ങനെയെങ്കിൽ അദ്ദേഹം കുറ്റക്കാരനല്ലേ എന്നും മന്ത്രി ചോദിച്ചു.
രാമൻ ഭാരതീയ സംസ്ക്കാരത്തിന്‍റെ പ്രതീകമാണ്. ശ്രീരാമനെക്കുറിച്ച് ആർക്കും പ്രശ്നമില്ല. രാഷട്രീയ ലക്ഷ്യത്തോടെ പ്രശ്നത്തെ വർഗീയ വൽക്കരിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. നഷ്ടപ്പെട്ടുപോയ വോട്ട് ബാങ്ക് തിരിച്ചുപിടിക്കുന്നവർക്കാണ് പ്രശ്നം. ശോഭ സുരേന്ദ്രന്‍റെ പരാതിയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.