Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തല പിന്നിൽ...

ചെന്നിത്തല പിന്നിൽ നിന്നാണ് കുത്തിയതെങ്കിൽ ഉമ്മൻചാണ്ടി മുന്നിൽ നിന്നുകുത്തി- വെള്ളാപ്പള്ളി നടേശൻ

text_fields
bookmark_border
vellappally
cancel

ആലപ്പുഴ: രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് കുത്തിയ അനുഭവമാണ് തനിക്കുള്ളതെന്നും എസ്.എൻ.ഡി.പി യോഗം വെള്ളാപ്പള്ളി നടേശൻ. സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തൽ.

എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാന്‍ പറ്റില്ലെന്ന് അനുഭവങ്ങളുണ്ട്. മോശം അനുഭവം പലരില്‍ നിന്നുമുണ്ടായിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നോക്കിയിട്ടുണ്ട്. എന്നെ തെറി പറഞ്ഞാല്‍ മറ്റ് സമുദായങ്ങളുടെ വോട്ട് കിട്ടുമെന്ന അടവുനയമാണ് സുധീരന്‍ പയറ്റിയത്. രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്നാണ് കുത്തിയത്.- വെള്ളാപ്പള്ളി പറഞ്ഞു.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ തോൽപ്പിക്കണം എന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടിയുടെ ദൂതനാണെന്ന് അവകാശപ്പെട്ട് ഒരാൾ തന്നെ സമീപിച്ചിരുന്നു. അദ്ദേഹത്തെ അയച്ചത് ഉമ്മൻചാണ്ടിയാണോ എന്നറിയില്ല. പക്ഷെ അദ്ദേഹം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അംഗമായിരുന്നുവെന്നും വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyRamesh ChennithalaVellapally Nadesan
News Summary - If Chennithala was stabbed from behind, then Oommen Chandy was stabbed from the front says Vellapally Nadesan
Next Story