മകൻ തെറ്റുകാരനെങ്കിൽ ശിക്ഷിക്കാം - വിജയൻ പിള്ള എം.എൽ.എ
text_fieldsതിരുവനന്തപുരം: മകെൻറ ബിസിനസുകളെ കുറിച്ച് ഒന്നുമറിയില്ലെന്ന് ചവറ എം.എൽ.എ വിജയൻ പിള്ള. ആരോപിക്കപ്പെടുന്നതു പോലുള്ള സാമ്പത്തിക ഇടപാടുകൾ തനിക്കില്ലെന്ന് മകൻ പറഞ്ഞിരുന്നു. കേസുകളിൽ മകൻ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എം.എൽ.എയായതിനാൽ മനഃപൂർവം തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും വിജയൻപിള്ള സ്വകാര്യ ചാനലിനോട് പറഞ്ഞു.
മകൻ പണം നൽകാനുണ്ടെന്ന് രാഹുൽ കൃഷ്ണൻ അറിയിച്ചിരുന്നു. എന്നാൽ 17 തവണയൊന്നും തന്നെ കാണാൻ വന്നിട്ടില്ല. എത്ര പണം നൽകാനുണ്ട് എന്നും പറഞ്ഞിരുന്നില്ല. എന്നാൽ വിഷയത്തിൽ അച്ഛൻ ഇടപെടേണ്ടെന്ന് മകൻ പറഞ്ഞു. 10 കോടി രൂപ എന്നത് തനിക്ക് ആലോചിക്കാൻ പോലും പറ്റാത്ത തുകയാണ്. പൊതു ജീവിതത്തിൽ ഇതുവരെ താൻ ആരെയും അറിഞ്ഞുകൊണ്ട് പറ്റിച്ചിട്ടില്ലെന്നും വിജയൻ പിള്ള പറഞ്ഞു. അറസ്റ്റ് വാറണ്ടിനെ കുറിച്ച് താൻ അറിഞ്ഞിട്ടില്ല. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
ദുബൈയിലെ ജാസ് ടൂറിസം കമ്പനിയിൽ നിന്ന് 10 കോടി രൂപ കടമെടുത്ത് മുങ്ങിയെന്നാണ് വിജയൻ പിള്ളയുടെ ശ്രീജിത്തിനെതിരായ പരാതി. കമ്പനിയുെട പാർട്നറായ മലയാളി വ്യവസായി രാഹുൽ കൃഷ്ണന് ദുബൈയിലെ യുനൈറ്റഡ് അറബ് ബാങ്കിെൻറ പേരിൽ 10 കോടിയുടെ െചക്ക് ശ്രീജിത്ത് നൽകിയിരുന്നു. പണമില്ലാത്തതിനാൽ ചെക്ക് മടങ്ങിെയന്ന് കാണിച്ച് രാഹുൽ നൽകിയ പരാതിയിൽ 2017 മെയ്25ന് ശ്രീജിത്തിന് ദുബൈ കോടതി രണ്ട് വർഷം തടവിന് വിധിച്ചു. എന്നാൽ വിധി വരുന്നതിന് മുേമ്പ ശ്രീജിത്ത് ദുബൈയിൽ നിന്ന് മടങ്ങുകയായിരുന്നു.
ശ്രീജിത്തിെൻറ പേരിൽ ചവറ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാവേലിക്കര കോടതിയിൽ സിവിൽ കേസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.