എം.ശിവശങ്കരൻ ചട്ടം ലംഘിച്ചുവെങ്കിൽ നടപടി സ്വീകരിക്കും- മുഖ്യമന്ത്രി
text_fields
കോഴിക്കോട് : പുസ്തക പ്രസിദ്ധീകരണുമായി ബന്ധപ്പെട്ട് സർവീസ് ചട്ടം ലംഘിച്ചുണ്ടെങ്കിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ശിവശങ്കരൻ സർക്കാരിൽനിന്ന മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല.
ഓൾ ഇന്ത്യ സർവീസ് റൂൾസിന്റെ ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ, പരിശോധിച്ച് നടപടി സ്വീകരിക്കാവുന്നതാണെന്ന് അദ്ദേഹം കെ.കെ രമയുടെ ചോദ്യത്തിന് രേഖമൂലം നിയമസഭയിൽ മറുപടി നൽകി.
സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയതിന് വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ ക്രിമിനൽകേസും വകുപ്പ് തല നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു. രണ്ട് ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഓൾ ഇന്ത്യ സർവീസ് റൂൾസിലെ വ്യവസ്ഥകൾ ബാധകമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.