നടപടി ഉണ്ടായില്ലെങ്കിൽ മന്ത്രിവസതിയിലേക്ക് പദയാത്ര നടത്തും –വാളയാർ കുട്ടികളുടെ മാതാപിതാക്കൾ
text_fieldsപാലക്കാട്: വാളയാർ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ തുടർപ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് വാളയാർ കുട്ടികളുടെ മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നടപടി ഉണ്ടായില്ലെങ്കിൽ നവംബർ പത്തിന് നിയമ മന്ത്രി എ.കെ. ബാലെൻറ വീട്ടിലേക്ക് പദയാത്ര നടത്തും. സമരം നടത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല എന്നാണ് പട്ടികജാതി ക്ഷേമത്തിെൻറകൂടി ചുമതലയുള്ള മന്ത്രി എ.കെ. ബാലൻ പറഞ്ഞത്.
അക്കാര്യം മന്ത്രിയെ നേരിൽകണ്ട് ബോധ്യപ്പെടുത്താനാണ് പദയാത്ര നടത്തുന്നതെന്നും അമ്മ വ്യക്തമാക്കി. അന്വേഷണം അട്ടിമറിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവർത്തിക്കുന്ന സർക്കാർ, ഡിവൈ.എസ്.പി എം.ജെ. സോജനും എസ്.െഎ ചാക്കോയും അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.