കുമ്മനം പ്രചരിപ്പിച്ചത് വ്യാജ വിഡിയോ; കൊലപാതകത്തിൽ പാർട്ടിക്കാർ ഉൾപ്പെട്ടാൽ നടപടിയുണ്ടാകും: കോടിയേരി
text_fieldsകണ്ണൂർ: പയ്യന്നൂര്‍ രാമന്തളിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍റെ കൊലപാതകത്തിൽ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും കണ്ണൂര്‍ ജില്ലാകമ്മിറ്റിയും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് പാര്‍ട്ടിയുടെ നിലപാട്. ഇത് വെറും പറച്ചിലല്ല, പ്രായോഗികമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഒരു തരത്തിലും സി.പി.എം സംരക്ഷിക്കില്ല. പാര്‍ട്ടി ഇതിനെക്കുറിച്ച് പ്രാദേശികമായി അന്വേഷിച്ച് നടപടിയെടുക്കും. ഇതുപോലെ പ്രതികളെ തള്ളിപ്പറയാൻ ബിജെപി തയാറാകുമോയെന്നും കോടിയേരി ചോദിച്ചു.
സി.പി.എമ്മിന്‍റെ ആഹ്ലാദപ്രകടനമെന്നു പറഞ്ഞു കുമ്മനം ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത് വ്യാജ വിഡിയോയാണ്. എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്‍റേത്. കണ്ണൂരിൽ അഫ്സ്പ നടപ്പാക്കണമെന്നു പറയുന്നത് സി.പി.എമ്മിനെ തകർക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ്. കേരളത്തിൽ പണമൊഴുക്കി സംഘർഷമുണ്ടാക്കാനാണ് അവരുടെ ശ്രമം.കേന്ദ്രഭരണമെന്ന ഓലപ്പാമ്പ് കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കേണ്ട. കേന്ദ്രഭരണം ഉപയോഗിച്ച് കേരളത്തിലെ ബി.ജെ.പി നേതാക്കന്മാർ അഴിമതി നടത്തുകയാണ്. മെഡിക്കൽ അഫിലിയേഷനുവേണ്ടി ബി.ജെ.പി നേതാക്കന്മാർ കോടികൾ കോഴ വാങ്ങിയിട്ടുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.