രാജു മാറിയാൽ റാന്നിയിൽ സാധ്യത റോഷൻ റോയ് മാത്യുവിന്
text_fieldsപത്തനംതിട്ട: തുടർച്ചയായി അഞ്ചു വട്ടവും വിജയിച്ച രാജു എബ്രഹാം മാറിയാൽ റാന്നിയിൽ സാധ്യത റോഷൻ റോയ് മാത്യുവിന്. രാജുവിനെ ഒഴിവാക്കി റാന്നി കേരള കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിനെ കുറിച്ച് സംസ്ഥാന നേതൃത്വം ആലോചിച്ചിരുന്നു. എന്നാൽ, റാന്നി ഘടകക്ഷിക്ക് വിട്ടുകൊടുക്കരുതെന്നാണ് സി.പി.എം ജില്ല നേതൃത്വത്തിെൻറ നിലപാട്.
സ്ഥാനാർഥി നിർണയം ചർച്ച ചെയ്യാൻ സംസ്ഥാന നേതാക്കൾ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ റാന്നിയെ കുറിച്ച് ഈ നിലയിൽ അഭിപ്രായം ഉയർന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പങ്കെടുത്ത തോമസ് ഐസക്ക് വിലക്കുകയായിരുന്നു.
വിഷയത്തിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഉണ്ടാകുമെന്ന സൂചനയും നൽകിയിരുന്നു. ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ മറ്റ് ചിലർക്കൊപ്പം കൂടുതൽ തവണ മൽസരിച്ച രാജുവിനെയും മാറ്റി നിർത്താൻ ധാരണയായെങ്കിലും അന്തിമ തീരുമാനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയിലേ ഉണ്ടാകൂ.
ജോസ് വിഭാഗം റാന്നി സീറ്റിന് വേണ്ടി ഇതുവരെ ശക്തമായ അവകാശ വാദം ഉന്നിയിച്ചിട്ടില്ല. ജില്ലയിൽ ഏതെങ്കിലും ഒരു സീറ്റ് വേണമെന്നാണ് അവരുടെ നിലപാട്. കൂടുതൽ താൽപര്യം തിരുവല്ലയോടാണ്. എന്നാൽ, സീറ്റ് മോഹികൾ ശീതസമരം തുടങ്ങിയതോടെ സംസ്ഥാന നേതൃത്വത്തിന് പത്തനംതിട്ടയിലെ സീറ്റിെൻറ കാര്യത്തിൽ വലിയ താൽപര്യം ഇല്ലാത്ത അവസ്ഥയാണ്.
ഈ സാഹചര്യത്തിലും സി.പി.എം സംസ്ഥാന നേതൃത്വം ജില്ല നേതൃത്വത്തിെൻറ താൽപര്യവും അവഗണിച്ച് ജോസ് വിഭാഗത്തിന് പത്തനംതിട്ടയിൽ സീറ്റ് നൽകാൻ ശ്രമിക്കുന്നില്ലെങ്കിൽ റോഷന് തന്നെയാകും നറുക്ക് വീഴുക. ഏറെനാളായി റാന്നിയിൽ രാജുവിന് പകരക്കാരനായി പറഞ്ഞ് കേൾക്കുന്നത് നിലവിൽ പി.എസ്.സി മെംബറായ റോഷൻ റോയ് മാത്യുവിെൻറ പേരാണ്.
റാന്നിയിൽ നിന്ന് തന്നെയുളള റോഷേൻറതല്ലാതെ മറ്റൊരു പേര് ജില്ല നേതൃത്വത്തിെൻറ ഭാഗത്ത് നിന്ന് ഇവിടേക്ക് പുതുതായി ഉയർന്നു വരാനും സാധ്യതയില്ല. ഇതിനൊപ്പം രാജു എബ്രഹാമിെൻറ നിലപാടും ഇക്കാര്യത്തിൽ നിർണായകമാണ്. രാജു മാറുമെന്നായതോടെ യു.ഡി.എഫ് ക്യാമ്പും ആവേശത്തിലാണ്.
നിലവിൽ പി.ജെ. കുര്യൻ, റിങ്കുചെറിയാൻ, ബാബു േജാർജ്, ജയവർമ എന്നിവരുടെ പേരുകളാണ് റാന്നിയിലേക്കുള്ള യു.ഡി.എഫിെൻറ പരിഗണന ലിസ്റ്റിൽ ഉള്ളത്. പുതിയ സാഹചര്യത്തിൽ റാന്നിക്കുവേണ്ടി കോൺഗ്രസിൽ പിടിവലി മുറുകുമെന്നും ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.