Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലം 25 സെന്‍റിൽ...

നിലം 25 സെന്‍റിൽ കുറവെങ്കിൽ തരം മാറ്റാൻ പ്രത്യേക ഫീസ് വേണ്ട

text_fields
bookmark_border
നിലം 25 സെന്‍റിൽ കുറവെങ്കിൽ തരം മാറ്റാൻ പ്രത്യേക ഫീസ് വേണ്ട
cancel

കൊ​ച്ചി: 2017​നു​ശേ​ഷം വാ​ങ്ങി​യ​താ​ണെ​ങ്കി​ലും 25 സെ​ന്‍റി​ൽ താ​ഴെ​യു​ള്ള നി​ല​മാ​ണെ​ങ്കി​ൽ ത​രം മാ​റ്റാൻ പ്ര​ത്യേ​ക ഫീ​സ് ന​ൽ​കേണ്ടെന്ന് ഹൈ​കോ​ട​തി. 25 സെ​ന്‍റി​ൽ കൂ​ടു​ത​ലു​ള്ള ഭൂ​മി​യി​ൽ​നി​ന്ന് പ്ലോ​ട്ട് തി​രി​ച്ച് വാ​ങ്ങി​യ ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മേ ത​രം മാ​റ്റാ​ൻ ഫീ​സ് ന​ൽ​കേ​ണ്ട​തു​ള്ളൂ​വെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റി​സ്​ അ​നു ശി​വ​രാ​മ​ന്‍റെ ഉ​ത്ത​ര​വ്. പാ​ല​ക്കാ​ട് സ്വ​ദേ​ശി യു. ​സു​മേ​ഷ്, തൃ​ശൂ​ർ സ്വ​ദേ​ശി സു​രേ​ഷ് ശ​ങ്ക​ർ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ പ​രി​ഗ​ണി​ച്ച​ത്.

2008ലെ ​കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം നെ​ൽ​വ​യ​ൽ നി​ക​ത്താ​ൻ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും 2017നു​ശേ​ഷ​മാ​ണ്​ ഭൂ​മി വാ​ങ്ങി​യ​തെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ത​രം മാ​റ്റാ​ൻ ഫീ​സ് അ​ട​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം 2017 ഡി​സം​ബ​ർ 30 വ​രെ ഒ​ന്നാ​യി കി​ട​ന്ന ഭൂ​മി അ​തി​നു​ശേ​ഷം തി​രി​ച്ച് 25 സെ​ന്‍റോ അ​തി​നു​താ​ഴെ​യോ വി​സ്​​തീ​ർ​ണ​മു​ള്ള പ്ലോ​ട്ടു​ക​ളാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലേ ഫീ​സി​ള​വി​ന്​ അ​ർ​ഹ​ത ഇ​ല്ലാ​താ​വൂ​വെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി.

മു​മ്പ്​ 25 സെ​ന്‍റി​ൽ താ​ഴെ​യു​ള്ള ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ 2017നു​ശേ​ഷം വാ​ങ്ങി എ​ന്ന​തി​ന്‍റെ പേ​രി​ൽ ത​രം മാ​റ്റാൻ ഫീ​സ് ന​ൽ​കേ​ണ്ടെന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ര​ണ്ടു​മാ​സ​ത്തി​ന​കം ആ​ർ.​ഡി.​ഒ തീ​രു​മാ​ന​മെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high court
News Summary - If the land is less than 25 cents, there is no special fee to change the category
Next Story