മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചാൽ മത്സരിക്കുക തന്നെ ചെയ്യും, പിന്നാമ്പുറ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവരെ പുകച്ച് പുറത്തുകൊണ്ടുവരും -ശോഭ സുരേന്ദ്രൻ
text_fieldsകൊച്ചി: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പുമായി ശോഭ സുരേന്ദ്രൻ. ജനങ്ങൾ ആഗ്രഹിച്ചാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പറഞ്ഞ അവർ, രാഷ്ട്രീയ ഇടനാഴിയിലെ പിന്നാമ്പുറ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ ആരാണെങ്കിലും പുകച്ച് പുറത്തുകൊണ്ടുവരുമെന്നും മുന്നറിയിപ്പ് നൽകി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പങ്കെടുത്ത പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയേണ്ടത് സംസ്ഥാന അധ്യക്ഷനാണെന്നും അവർ പ്രതികരിച്ചു.
‘‘കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്‍റേടമുണ്ട്. രാഷ്ട്രീയ ഇടനാഴിയിലെ പിന്നാമ്പുറ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ ആരാണെങ്കിലും പുകച്ച് പുറത്തുകൊണ്ടുവരും. അണിയറയിലെ അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണിൽ ഉണ്ടാകാൻ പാടില്ല. വ്യക്തികളുടെ പ്രസ്ഥാനമല്ല ബി.ജെ.പി. രാജ്യത്തെ മാറ്റത്തിനൊപ്പം കേരളവും മാറണം. ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങൾ ഉയരുന്നത്, അതിൽ വേദനയുണ്ടെന്നും ശോഭ സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.