Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരാൾക്ക്​ ഒരു...

ഒരാൾക്ക്​ ഒരു വോട്ടാണെങ്കിൽ യു.ഡി.എഫിന് 110 സീറ്റ് -ചെന്നിത്തല

text_fields
bookmark_border
ഒരാൾക്ക്​ ഒരു വോട്ടാണെങ്കിൽ യു.ഡി.എഫിന് 110 സീറ്റ് -ചെന്നിത്തല
cancel

മല്ലപ്പള്ളി: വ്യാജ വോട്ടർമാരെക്കൊണ്ട് വോട്ട് ചെയ്യിച്ച് ജയിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അത് കേരളത്തിൽ നടക്കില്ലെന്നും ഒരാൾ ഒരു വോട്ടാണ് ചെയ്യുന്നതെങ്കിൽ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവല്ല മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞു കോശി പോളി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മല്ലപ്പള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവിധി അട്ടിമറിക്കാൻ എൽ.ഡി.എഫ് ശ്രമിക്കുകയാണ്​. എൻ.ജി.ഒ യൂനിയൻ പ്രവർത്തകരെയും സർവിസ് സംഘടനകളെയുംകൊണ്ട്​ വ്യാജ വോട്ടുകൾ ചേർത്തിരിക്കുകയാണ്. അതുകൊണ്ടാണ് തുടർ ഭരണം ലഭിക്കുമെന്ന് പിണറായി വിജയൻ ഉറപ്പ് പറയുന്നത്​. ബി.ജെ.പിയും സി.പി.എമ്മും ഭരണസ്വാധീനം ഉപയോഗിച്ച് പണം ഒഴുക്കുകയാണ്​. സർവേ റിപ്പോർട്ടുകൾ എന്തായാലും യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaudfassembly election 2021
News Summary - If there is one vote for one, the UDF will get 110 seats - Chennithala
Next Story