ഇവർക്ക് പഠിക്കണമെങ്കിൽ വനത്തിലെ ഏറുമാടം കയറണം
text_fieldsകണ്ണൂർ: ഓൺലൈൻ ക്ലാസിന് സമയമാകുേമ്പാൾ പന്നിയോട്ടെ ആദിവാസി കുരുന്നുകൾ രക്ഷിതാക്കളെയും കൂട്ടി വനത്തിനുള്ളിലേക്ക് നീങ്ങും. അവിടെ മരത്തിന് മുകളിൽ കെട്ടിയ ഏറുമാടത്തിലേക്ക് കയറും. അവിടെനിന്നാണ് പഠനം. കാരണം മരത്തിന് മുകളിൽ കയറിയാൽ മാത്രമേ മൊബൈൽ റേഞ്ച് ലഭ്യമാകൂ. റേഞ്ച് ലഭ്യമാകാത്തതിനാൽ വീടുകളിലിരുന്നുള്ള പഠനം ഇവർക്ക് അന്യമാവുകയാണ്.
കണ്ണൂർ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്നിയോട് പ്രദേശത്തെ ആദിവാസി കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഓൺലൈൻ പഠനം കഠിനമാകുന്നത്. കണ്ണവം വനമേഖലയോട് ചേർന്ന ആദിവാസി മേഖലയാണ് പന്നിയോട്. രാവിലെ മുതൽ, വനത്തിൽ റേഞ്ച് ലഭ്യമാകുന്ന പ്രദേശം അന്വേഷിച്ചാണ് കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം വീട്ടിൽനിന്ന് ഇറങ്ങുന്നത്.
വനത്തിൽ പോകുന്നതാകട്ടെ അതിദുർഘട പാതയിലൂടെയും. കോളനിയിലെ അമ്പതോളം കുട്ടികൾക്കാണ് ഇൗ ദുരിതം. റേഞ്ച് കിട്ടാനായി നിരവധി ഏറുമാടങ്ങളാണ് മരത്തിൽ കെട്ടിയുണ്ടാക്കിയിരിക്കുന്നത്. ചിലരുടെ പഠനംതന്നെ മരത്തിനുമുകളിലാണ്. വനത്തിനുള്ളിലായാലും ചിലപ്പോൾ റേഞ്ച് കിട്ടാറില്ല. വന്യമൃഗശല്യം രൂക്ഷമായതിനാൽ, രക്ഷിതാക്കൾ ജോലിക്കുപോലും പോകാതെ കുട്ടികളുടെ പഠനത്തിന് കാവലിരിക്കേണ്ട അവസ്ഥയാണ്. മഴ കനത്താൽ വനത്തിൽ പോകാൻ കഴിയാതെ പഠനം പൂർണമായും മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.