കോടതി വിധി കിട്ടിയാൽ മണിക്കൂറുകൾക്കകം പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കും- കെ. രാജൻ
text_fieldsതിരുവനന്തപുരം: കോടതി വിധി കിട്ടിയാൽ മണിക്കൂറുകൾക്കകം പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ. ഏറ്റെടുക്കേണ്ട ഭൂമി ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുക്കാനാണ് ധാരണ. അഡ്വാൻസായി ഭൂമി ഏറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈകോടതിയിൽ പോയി.
ഭൂമിക്ക് നഷ്ട പരിഹാരം നൽകാമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി വിധി കിട്ടിയാൽ മണിക്കൂറുകൾക്കകം നടപടിയുമായി മുന്നോട്ട് പോകും. മനുഷ്യത്ത്വമുള്ള കോടതി അനുകൂല നടപടി നൽകുമെന്ന് പ്രതീക്ഷ.
വയനാട് പുനരധിവാസത്തിന് നമ്മുടെ മുമ്പിൽ മറ്റ് മോഡലുകൾ ഇല്ല. എല്ലാം നഷ്ടമായവരെ ഒരുമിച്ച് താമസിപ്പിക്കുക എന്ന ആശയത്തിലാണ് കേരളം എത്തിയത്. അങ്ങനെ ആണ് ടൌൺഷിപ്പിലേക്ക് എത്തിയത്. ജോൺ മത്തായി നടത്തിയ പഠനത്തിൽ ഒമ്പത് എസ്റ്റേറ്റുകൾ ടൗൺഷിപ് ഉണ്ടാക്കാൻ യോഗ്യമാണ്. നെടുമ്പാല എസ്റ്റേറ്റ്, എൽസ്റ്റോൺ എസ്റ്റേറ്റ് എന്നീ രണ്ട് എസ്റ്റേറ്റുകൾ സർക്കാർ ഇതിനായി ഏറ്റെടുക്കും. കോടതി അനുമതി ലഭിച്ചാൽ ഉടൻ ഭൂമി വാങ്ങാൻ ഉള്ള നടപടി സ്വീകരിക്കും.
ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കും. അതുപോലെ തന്നെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
പുനരധിവാസത്തിന് ടൗൺഷിപ്പിനായി ഒരുമിച്ച് ഭൂമി കിട്ടാനില്ല. 25 പ്ലാൻറേഷനുകൾ പരിശോധിച്ചു. ഡോ. ജോൺ മത്തായിയും സംഘവും 25 എസ്റ്റേറ്റിലും പരിശോധന നടത്തി. വാസയോഗ്യമായ ഒമ്പത് സുക്ഷിത കേന്ദ്രങ്ങൾ കണ്ടെത്തി. ജനപ്രതിനിധികൾ ഉൾപ്പെടെ മേപ്പാടി പഞ്ചായത്തിൽ തന്നെ പുനരധിവാസം വേണമെന്ന നിർദേശിച്ചു. വയനാട്ടിൽ പ്ലാന്റേഷൻ ഭൂമിയേ ഉള്ളു.
പുനരധിവാസത്തിന് ഏറ്റവും പ്രധാന രണ്ട് സ്ഥലങ്ങൾ നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ ആണ് പരിഗണിച്ചത്. റിപ്പോർട്ട് ലഭിച്ച് 10 ദിവാസത്തിനകം ഏറ്റെടുക്കുക എന്നത് തത്വത്തിൽ അംഗീകരിച്ചു. കോടതി വിധി വന്നാൽ മണിക്കൂറുകൾക്കകം ഭൂമി ഏറ്റെടുക്കുന്നതിന് തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.