ജയിച്ചാൽ പാലക്കാടിനെ രണ്ട് വർഷം കൊണ്ട് കേരളത്തിലെ മികച്ച പട്ടണമാക്കും- ഇ .ശ്രീധരൻ
text_fieldsപാലക്കാട്: തിരഞ്ഞെടുപ്പിൽ ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ. ശ്രീധരൻ. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുകൊണ്ടാണ് ഇ. ശ്രീധരന്‍റെ വാഗ്ദാനം.
വിവാദങ്ങളല്ല വികസനമാണ് തന്‍റെ പ്രചാരണം. രാഷ്ട്രീയമല്ല വികസനമാണ് തന്‍റെ ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായകൂടുതൽ അനുഭവസമ്പത്താവും. പാലക്കാട് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഔദ്യോഗികമായിസ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപാണ് ഇ. ശ്രീധരൻ പ്രചരണം തുടങ്ങിയത്.
അതേസമയം, ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നൽകുമെന്നാണ് സൂചന. എന്നാൽ ഇന്ന് പ്രഖ്യാപനത്തിനുള്ള സാധ്യത കുറവാണ്. നേമത്ത് കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ കോന്നി, കാട്ടാക്കട പി.കെ.കൃഷ്ണദാസ്, തിരുവനന്തപുരം സെൻട്രലിലോ, വട്ടിയൂര്‍കാവിലെ സുരേഷ് ഗോപി എന്നിവര്‍ക്കാണ് സാധ്യത. കഴക്കൂട്ടത്ത് വി.മുരളീധരൻ സ്ഥാനാര്‍ത്ഥിയാകണോ എന്നതിൽ ദേശീയ നേതൃത്വം തീരുമാനം എടുക്കും. ശോഭ സുരേന്ദ്രൻ മത്സരിക്കുന്ന കാര്യത്തിൽ ദേശയ നേതൃത്വമാകും തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.