രഹസ്യം അറിഞ്ഞാല്‍ വി. മുരളീധരന്‍ പോക്കറ്റില്‍ ഇട്ടു നടക്കുകയല്ല വേണ്ടതെന്ന് ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: രഹസ്യം അറിഞ്ഞാല്‍ വി. മുരളീധരന്‍ പോക്കറ്റില്‍ ഇട്ടു നടക്കുകയല്ല വേണ്ടതെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ ''കേന്ദ്രമന്ത്രി മുരളീധരന്‍ ഒരു രഹസ്യം കിട്ടിയാല്‍ പോക്കറ്റില്‍ വയ്ക്കുകയാണോ വേണ്ടത്, ഞങ്ങളെ അറിയിക്കേണ്ടെ?. ഇ.എം.സി.സി വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാക്കാര്‍ മുരളീധരനെ അറിയിച്ചിട്ടുണ്ടാകും എന്നാല്‍ ഞങ്ങളെ അറിയിച്ചിട്ടില്ല''- ഇ.പി ജയരാജന്‍ പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയിരുന്നുവെന്നും ഇത് കഴിഞ്ഞാണ് ധാരണാപത്രം ഒപ്പിട്ടത് എന്ന വി. മുരളീധരന്‍റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് വ്യവസായ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ ആര്‍ക്കും പോയി ചര്‍ച്ച നടത്താം. അതിനെയൊന്നും തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത് ബ്ലാക്ക് മെയില്‍ ആരോപണമാണ്. അതൊന്നും അന്വേഷിക്കാന്‍ സമയമില്ല. വികസനകാര്യങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.
ഇ.എം.സി.സിക്ക് സര്‍ക്കാര്‍ ഭൂമി കൊടുത്തിട്ടില്ല. കൊടുക്കാത്ത ഭൂമി എങ്ങനെയാണ് റദ്ദാക്കാനാവുക? എന്‍. പ്രശാന്ത് തന്റെ വകുപ്പില്‍ അല്ലെന്നും അതുകൊണ്ടുതന്നെ പ്രശാന്തിനെ കുറിച്ചുള്ള വിവരങ്ങള്‍ തന്നോടു ചോദിക്കേണ്ടെന്നും ജയരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.