Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി ഏകീകൃത സിവിൽ...

ബി.ജെ.പി ഏകീകൃത സിവിൽ കോഡ്​ നടപ്പാക്കും -സുരേഷ്​ ഗോപി

text_fields
bookmark_border
Suresh Gopi
cancel

തൃ​ശൂർ: രാജ്യത്ത്​ ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ​ബി.ജെ.പി കൊണ്ടുവരുമെന്ന്​ ബി.ജെ.പി സ്​ഥാനാർഥിയും എം.പിയുമായ സുരേഷ്​ ഗോപി. രാജ്യസ്​നേഹികൾക്ക്​ ഇത്​ അംഗീകരിക്കാതിരിക്കാൻ സാധിക്കില്ലെന്നും സുരേഷ്​ ഗോപി വാർത്താ ഏജൻസിയായ എ.​എൻ.ഐയോട്​ പറഞ്ഞു.

എല്ലാ പൗരൻമാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ ഏകീകൃത സിവിൽ കോഡ്​ നടപ്പാക്കും. ജനസഖ്യ നിയന്ത്രണത്തിന്​ നടപടിയുണ്ടാകും. രാജ്യത്തോട്​ സ്​നേഹമുള്ളവർക്ക്​ ഇത്​ അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല. ലൗ ജിഹാദ്​, ശബരിമല വിഷയങ്ങളിലുള്ള ഏതൊരു ഇടപെടലും നിയമത്തിന്‍റെ വഴിയിലൂടെയാകും -സുരേഷ്​ ഗോപി പറഞ്ഞു.

കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ആത്മാർഥതയോടെ ഭരണം നടത്തും. മുഖ്യമ​​ന്ത്രി ആരാണെന്ന്​ പറയാൻ സാധിക്കില്ലെന്നും സുരേഷ്​ ഗോപി കൂട്ടിച്ചേർത്തു.

കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും പോലെ ലവ്​ ജിഹാദ്​ നിയമം കൊണ്ടുവരുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പ്രസ്​താവനക്ക്​ പിന്നാലെയാണ്​ സുരേഷ്​ ഗോപിയുടെ പ്രതികരണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uniform Civil Codeactor suresh gopiassembly election 2021BJP
News Summary - If you love your country accept Uniform Civil Code Suresh Gopi
Next Story