130 രൂപ മുടക്കിയാൽ 30 മിനിറ്റ് കൊണ്ട് 5000 രൂപ! വയനാട്ടിലും ഓൺലൈൻ തട്ടിപ്പിന് ശ്രമം
text_fieldsമാനന്തവാടി: 130 രൂപ മുടക്കിയാൽ 30 മിനിറ്റ് കൊണ്ട് 5000 സമ്പാദിക്കാമെന്ന മോഹന വാഗ്ദാനവുമായി ജില്ലയിലും ഓൺലൈൻ തട്ടിപ്പ് ശ്രമം. തട്ടിപ്പ് സംഘം പറയുന്ന ലിങ്കിൽ കയറി 130 രൂപ അടച്ച് 10 മിനിറ്റു മുതൽ 30 മിനിറ്റ് വരെ ചെലവഴിച്ചാൽ 1500 രൂപ മുതൽ 5000 രൂപ വരെ സമ്പാദിക്കാമെന്നാണ് തട്ടിപ്പ് സംഘത്തിെൻറ വാഗ്ദാനം.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള വാട്സ്ആപ് സന്ദേശം പലർക്കും ലഭിച്ചിരുന്നു. വാട്ട്സ്ആപ് സന്ദേശം എത്തുന്ന മൊബൈൽ നമ്പറുകൾ മലയാളികളുൾപ്പെടെയുള്ളവരുടെ നമ്പറുകൾ ഹാക്ക് ചെയ്താണ് എന്നുള്ളത് സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. കോവിഡ് കാലമായതിനാൽ തന്നെ സാമ്പത്തികമായി പ്രതിസന്ധിയുള്ളതിനാൽ പലരും ഇത്തരം തട്ടിപ്പ് സംഘത്തിെൻറ വലയിൽ വീഴാറുണ്ട്.
ചെറിയ തുകയാണ് തട്ടിപ്പ് സംഘത്തിെൻറ അക്കൗണ്ടിലേക്ക് അടക്കേണ്ടി വരുന്നതെന്നതിനാൽ പലരും പൊലീസിൽ പരാതിയുമായി പോവാത്തത്തും ഇത്തരം തട്ടിപ്പ് സംഘത്തിന് സൗകര്യം വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.