സെർവൻ എറിഞ്ഞാൽ റെക്കോഡ് ഉറപ്പ്
text_fieldsകൊച്ചി: റെക്കോഡ് ലക്ഷ്യമിട്ട് ആത്മവിശ്വാസത്തോടെ സെർവൻ മൈതാനത്ത് നിൽക്കുമ്പോൾ തന്നെ മേളവും ആരവങ്ങളുമായി അച്ഛനും സുഹൃത്തുക്കളും അധ്യാപകരും ആഘോഷം തുടങ്ങും. "സെർവൻ ഇറങ്ങിയാൽ റെക്കോർഡ് ഉറപ്പാണ്.
കാസർകോട് കുട്ടമത്ത് ജി എച്ച് എസ് എസ് വിദ്യാർത്ഥിയായ കെ.സി. സെർവൻ ഒറ്റ ദിവസം എറിഞ്ഞിട്ടത് രണ്ട് റെക്കോഡുകൾ. രാവിലെ സീനിയർ ബോയ്സ് (അഞ്ച് കിലോ ) ഷോട്ട് പുട്ടിൽ 17.74 മീറ്റർ ദൂരം എറിഞ്ഞു റെക്കോർഡ് സ്വന്തമാക്കിയപ്പോൾ ഉച്ചയ്ക്ക് ശേഷം ഡിസ്കസ് ത്രോയിൽ (1.5കിലോ ) 60.24 മീറ്റർ എറിഞ്ഞു മറ്റൊരു റെക്കോഡും നേടി സെ൪വ൯.
റെക്കോഡുകൾ നേടുന്നത് സെർവന് പുതിയ കാര്യമല്ല. മുൻ വർഷങ്ങളിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് ഇനങ്ങളിൽ റെക്കോഡ് ഇട്ട സെർവൻ സീനിയർ വിഭാഗത്തിൽ തന്റെ തേരോട്ടത്തിന് തുടക്കം കുറിക്കുന്ന കാഴ്ചയ്ക്കാണ് മഹാരാജാസ് മൈതാനം സാക്ഷ്യം വഹിച്ചത്. “റെക്കോഡോടെ സ്വർണം നേടുക - അതിൽ കുറഞ്ഞൊരു ലക്ഷ്യമില്ലായിരുന്നു’’ - ആരവങ്ങൾക്കിടയിൽ നിന്ന് ഇരട്ട റെക്കോർഡ് ആഘോഷമാക്കുകയാണ് സെർവൻ.
ഡിസ്കസ് ത്രോയിൽ സംസ്ഥാന തലത്തിൽ റെക്കോഡ് നേടിയിട്ടുള്ള അച്ഛൻ കെ.സി. ഗിരീഷിന്റെ നേതൃത്വത്തിലാണ് പരിശീലനം. ചേട്ടൻ സിദ്ധാർഥും ഡിസ്കസ് ത്രോയിൽ റെക്കോഡുള്ള മുൻ താരമാണ്. കെ. രേഷ്മയാണ് അമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.