ഡ്രൈവിങ്ങിനിടെ ഇനി ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്താൽ ലൈസൻസ് പോകും
text_fieldsകോഴിക്കോട്: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്താൽ ലൈസൻസ് പോകുമെന്ന് മോട്ടോർ വാഹനവകുപ്പ്. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്ന് വകുപ്പ് വ്യക്തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾക്കാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.
നേരത്തെ ഫോൺ ചെവിയോട് ചേർത്ത് സംസാരിച്ചാൽ മാത്രമേ ഇതുവെര കേസെടുത്തിരുന്നുള്ളു. എന്നാൽ ഇനി ബ്ലൂടൂത്ത് സംസാരവും പിടികൂടും. വാഹനത്തിലെ സ്പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച് സംസാരിക്കുന്നത് അപകടങ്ങൾക്ക് കാരണമാവുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനെതിരെ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വകുപ്പ് ഇത് നടപ്പാക്കിയിരുന്നില്ല.
വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്ക് ഫോൺ ബ്ലൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്രയാസമില്ല. എന്നാൽ, വാഹനം വാഹനം ഓടിക്കുേമ്പാൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുണ്ടെന്നും അതിനാൽ ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള സംസാരം പരമാവധി ഒഴിവാക്കണമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.