ചലച്ചിത്രോത്സവം: മനോഹരം മൂന്നാംനാൾ
text_fieldsകൊച്ചി: മായിക കഥകളിലൂടെ തിരയാത്ര നടത്തുന്ന കൊച്ചി രാജ്യാന്തര ചലച്ചിത്രോത്സവത്തിെൻറ മൂന്നാം നാളിലെ സിനിമകളും ചലച്ചിത്രപ്രേമികൾക്ക് സമ്മാനിച്ചത് സുന്ദരകാഴ്ചകൾ. വ്യത്യസ്തവും ജീവിതഗന്ധിയുമായ പ്രമേയങ്ങളുള്ള നിരവധി ചിത്രങ്ങളാണ് അതിജീവന കാലത്തെ സിനിമമേള ഒരുക്കിവെച്ചത്. ആദ്യ രണ്ടുദിവസങ്ങളിെലക്കാൾ ആസ്വാദകരും പങ്കാളിത്തവും കൂടുതലായിരുന്നു വെള്ളിയാഴ്ച. മലയാളത്തെ സ്നേഹിക്കുന്ന പ്രേക്ഷകർ കാത്തിരുന്ന സിനിമകളുൾെപ്പടെ മികച്ച അനുഭവങ്ങൾ സമ്മാനിക്കുന്നവയായിരുന്നു മിക്കവയും.
രണ്ട് നാൾകൂടി മെട്രോ നഗരത്തിൽ വെള്ളിത്തിര വിടരും, ലോകത്തിെൻറ വിവിധ കോണുകളിൽനിന്നുള്ള കാണാജീവിതങ്ങളെ പകർത്തിയ ചലനചിത്രങ്ങളുമായി.
ഇന്ന് ആറ് മത്സരചിത്രങ്ങൾ
കൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസം ആറ് മത്സരചിത്രങ്ങൾ അടക്കം 24 ചിത്രം പ്രദർശിപ്പിക്കും. വിയറ്റ്നാം ചിത്രമായ റോം, അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡൈയിങ്, അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്ത ലോൺലി റോക്ക്, മറാത്തി ചിത്രം സ്ഥൽ പുരാൺ, മോഹിത് പ്രിയദർശിയുടെ കോസ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
മലയാളത്തിലെ മത്സരചിത്രമായ ചുരുളിയുടെ രണ്ടാമത്തെ പ്രദർശനവും ശനിയാഴ്ച ഉണ്ടാകും. വൈകീട്ട് അഞ്ചിന് പത്മ സ്ക്രീൻ ഒന്നിലാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം പ്രദർശിപ്പിക്കുക. ആദ്യ ദിനത്തിൽ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ലോകസിനിമ വിഭാഗത്തിൽ ദി വേസ്റ്റ് ലാൻഡ്, അനദർ റൗണ്ട്, 9.75, ക്വോ വാഡിസ് ഐഡ? തുടങ്ങിയ 10 ചിത്രവും ഇന്ത്യൻ സിനിമ വിഭാഗത്തിൽ അരുൺ കാർത്തിക് സംവിധാനം ചെയ്ത നാസിറും പ്രദർശിപ്പിക്കും. ലീ ചാങ് ഡോങ് ചിത്രം ബേണിങ്ങും മേളയുടെ നാലാം ദിവസം പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.