ദേശീയഗാനം: ഡെലിഗേറ്റുകൾക്കെതിരെ അക്കാദമി പരാതി നൽകിയിട്ടില്ലെന്ന് കമൽ
text_fieldsതിരുവനന്തപുരം: ചലച്ചിത്രമേളയിൽ ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്ത ഡെലിഗേറ്റുകൾക്കെതിരെ പരാതി നൽകിയത് ചലച്ചിത്ര അക്കാദമിയല്ലെന്ന് സംവിധായകനും അക്കാദമി ചെയർമാനുമായ കമൽ.
ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. എന്നാല്‍ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റു നിൽക്കണമെന്നത് നിർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും എടുത്തുചാടി ഇടപെടലുണ്ടാകരുതെന്ന് സർക്കാറിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കമൽ വ്യക്തമാക്കി. തിങ്കളാഴ്ച ചലച്ചിത്രമേളയിൽ ഡെലിഗേറ്റുകളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, യാന്ത്രികമായി ദേശീയത അടിച്ചേല്‍പിക്കുന്നത് ശരിയല്ലെങ്കിലും കോടതി ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും സാംസ്കാരിക മന്ത്രി എ.കെ ബാലൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.