ഐ.എഫ്.എഫ്.കെ വേദിയിലെ പ്രതിഷേധം; 30 ഡെലിഗേറ്റുകൾക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: റിസർവേഷൻ ചെയ്തിട്ടും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സിനിമ പ്രദർശനത്തിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച ഡെലിഗേറ്റുകൾക്കെതിരെ കേസെടുത്തു. വിദ്യാർഥികൾ ഉൾപ്പടെ 30ഓളം പേർക്കെതിരെയാണ് കേസെടുത്തത്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സീറ്റുകൾ റിസര്‍വ് ചെയ്തിട്ട് പോലും പലർക്കും സിനിമ കാണാൻ സാധിച്ചില്ല. ഇതോടെ പ്രതിഷേധവും സംഘർഷാവസ്ഥയുമുണ്ടാവുകയായിരുന്നു.
12ന് ടാഗോര്‍ തിയേറ്ററിൽ വെച്ച് നടന്ന നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രദർശനം കാണാൻ രാവിലെ 10 മുതൽ പ്രേക്ഷകർ കാത്തുനിൽപ്പ് തുടങ്ങിയിരുന്നു. പിന്നീട് വേദിയിൽ ക്യൂവില്‍ നിന്നവര്‍ക്ക് ചിത്രം കാണാനായില്ലെന്ന ആരോപണവുമായി നിരവധി ഡെലിഗേറ്റുകൾ പ്രതിഷേധവും നടത്തി. പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ചാണ് പൊലീസ് തിയേറ്റർ പരിസരത്ത് നിന്നു നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.