മുതിര്‍ന്ന നടിമാരെ ആദരിക്കാൻ ഐ.എഫ്.എഫ്.കെ
text_fieldsതിരുവനന്തപുരം: മലയാള സിനിമയിലെ മുതിർന്ന നടിമാരെ ഐ.എഫ്.എഫ്.കെയിൽ ആദരിക്കുന്നു. എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെയാണ് ഡിസംബർ 15ന് വൈകിട്ട് 6.30ന് മാനവീയം വീഥിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ആദരിക്കുക.
‘മറക്കില്ലൊരിക്കലും’എന്ന് പേരിട്ട പരിപാടിയിൽ കെ.ആർ വിജയ, ടി.ആർ ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ (ചെമ്പരത്തി), ഹേമ ചൗധരി, കനകദുര്‍ഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹന്‍, ശാന്തകുമാരി, മല്ലിക സുകുമാരന്‍, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂര്‍ രാധ, വനിത കൃഷ്ണചന്ദ്രന് എന്നിവരെയാണ് ആദരിക്കുന്നത്.
ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് നല്കുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്. തുടര്‍ന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീതപരിപാടിയും ഉണ്ടായിരിക്കും. അടുത്ത വർഷം സിനിമയിലെ മുൻകാല താരങ്ങളെയും അണിയറ പ്രവർത്തകരെയും ഉൾപ്പെടുത്തി കൂടുതൽ വിപുലമാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.