ലോകസിനിമ കാഴ്ചകൾക്ക് ഇന്ന് കൊടിയിറക്കം
text_fieldsതിരുവനന്തപുരം: എട്ടു രാപകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകൾക്ക് വെള്ളിയാഴ്ച കൊടിയിറക്കം. സമാപന ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് ആറിന് നിശാഗന്ധിയില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും.
ബൊളീവിയയിലെ മലയോരത്ത് താമസിക്കുന്ന ദമ്പതികളുടെ കഥ പറയുന്ന സ്പാനിഷ് ചിത്രം 'ഉതാമ', റഷ്യ-യുക്രെയ്ൻ അതിർത്തി ഗ്രാമത്തിലെ ഗർഭിണിയുടെ ജീവിതം പറയുന്ന റഷ്യന്‍-ഡച്ച് ചിത്രം 'ക്ലൊണ്ടൈക്ക്, മരണത്തിന്‍റെ മൂന്ന് ആഖ്യാനങ്ങളുമായി വിയറ്റ്നാം ചിത്രം 'മെമ്മറി ലാൻഡ്', രാഷ്ട്രീയ പ്രണയകഥ പറയുന്ന ഇംഗ്ലീഷ് ചിത്രം 'തഗ് ഓഫ് വാർ', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' തുടങ്ങിയവയാണ് മത്സരവിഭാഗത്തിലെ പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രങ്ങൾ. പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 വരെയാണ് വോട്ടെടുപ്പ് സമയം.
മേളയുടെ അവസാന ദിനമായ വെള്ളിയാഴ്ച ഇറാൻ സംവിധായകന്‍ ജാഫർ പനാഹിയുടെ നോ ബിയേഴ്സ് , ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദ നോവലിസ്റ്റ്സ് ഫിലിം എന്നിവ ഉൾപ്പെടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.