അമേരിക്കൻ മലയാളികളുടെ സൗഹൃദസംഗമമായി ന്യൂജഴ്സിയിലെ ഇഫ്താർ വിരുന്ന്
text_fieldsഅമേരിക്കയിൽ ആദ്യമായി ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസിൽ എം.എം.എൻ.ജെയുടെയും നന്മയുടെയും നേതൃത്വത്തിൽ വിവിധ മുസ്‌ലിം സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് നവ്യാനുഭവമായി. അനാൻ വദൂദയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ നന്മയുടെയും എം.എം.എൻ.ജെയുടെയും നേതാവ് ഡോ. സമദ് പൊന്നേരി സ്വാഗതം പറഞ്ഞു. ഫൊക്കാന മുൻ പ്രസിഡന്റും ഗുരുകുലം സ്കൂൾ പ്രിൻസിപ്പലുമായ ജെ. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ലോംഗ് ഐലന്റ് ഇന്റർഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂട്ട് തലവനും യൂറോളജിസ്റ്റുമായ ഡോ. ഉണ്ണി മൂപ്പൻ, ഫോമ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, മാധ്യമപ്രവർത്തകൻ കൃഷ്ണ കിഷോർ, യു.എസ്.എ കെ.എം.സി.സി പ്രസിഡന്റും നന്മ സ്ഥാപക പ്രസിഡന്റുമായ യു.എ നസീർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന പാനൽ ചർച്ച ഡോ. അൻസാർ കാസിം നിയന്ത്രിച്ചു. വിജേഷ് കാരാട്ട് (കെ.എ.എൻ ജെ), സജീവ് കുമാർ (കെ.എച്ച്.എൻ.ജെ), ജോസ് കാടാപുറം (കൈരളി ടി.വി), ഷീല ശ്രീകുമാർ (കരുണ ചാരിറ്റീസ്) ഡോ. സാബിറ അസീസ് (എം.എം.എൻ.ജെ) റവ. തോമസ് കെ. തോമസ് (മാർത്തോമ ചർച്ച്) ഡോ. പി.എം മുനീർ (എം.എം.എൻ.ജെ) ജിബി തോമസ് (ഫോമ), ബോബി ലാൽ (ബ്ലോഗർ) എന്നിവർ പങ്കെടുത്തു.
ആർ.വി അസീസ് റമദാൻ സന്ദേശം നൽകി. ഫിറോസ് കോട്ട നന്ദി പറഞ്ഞു. മാധ്യമ പ്രവർത്തകരായ ജോർജ് ജോസഫ്, മധു കൊട്ടാരക്കര, കെ.എം.ജി പ്രതിനിധി ഡോ. അബ്ദുൽ അസീസ്, ജെയിംസ് മാത്യു (ഫോമ) വ്യവസായികളായ എരഞ്ഞിക്കൽ ഹനീഫ്, ദിലീപ് വർഗീസ് തുടങ്ങിയവർ മുഖ്യാതിഥികളായി. നോമ്പുതുറയും പ്രാർഥനയും കഴിഞ്ഞ ശേഷം മലബാർ വിഭവങ്ങളടങ്ങിയ ഭക്ഷണവും യൂത്ത് ലോ പ്രോഗ്രാമും തറാവീഹ് നമസ്കാരവും ഉണ്ടായി. അസ്‍ലം ഹമീദ്, അജാസ് നെടുവഞ്ചേരി, ഇംതിയാസ് രണ്ടത്താണി, അലീന ജബ്ബാർ, നാജിയ അസീസ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.