പൊലീസുകാരെൻറ മരണം പീഡനം മൂലമെന്ന്; അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsഅഗളി: സിവിൽ പൊലീസ് ഒാഫിസറായ കുമാർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ഭാര്യയുടെ പരാതി. ഉയർന്ന ഉദ്യേ ാഗസ്ഥരിൽനിന്ന് ഭർത്താവ് ശാരീരിക-മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണത്തിൽ സംശയമുണ്ടെന്നും ഭാര്യ സജ ിനി പറഞ്ഞു. ബന്ധുക്കളുടെ പരാതിയെ തുടർന്ന്, അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി തൃശൂർ റേഞ്ച് ഡി.െഎ.ജി സുരേന്ദ്രൻ ഉത്തരവിട്ടു. അട്ടപ്പാടി പരപ്പുന്തറ സ്വദേശിയായ കുമാർ (30) വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ലെക്കിടി റെയിൽവേ സ്റ്റേഷനുസമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലേക്കാട് എ.ആർ ക്യാമ്പിലായിരുന്നു ജോലി.
എ.ആർ ക്യാമ്പിൽ കുമാർ മൂന്നുമാസത്തോളമായി മാനസിക, ശാരീരിക പീഡനത്തിന് ഇരയായിരുന്നതായാണ് ഭാര്യയുടെ ആരോപണം. ജാതീയ അധിക്ഷേപവും ഏറ്റിരുന്നതായി പരാതിയിൽ പറയുന്നു. മാനസികമായി തകർന്ന് ജോലിയിൽനിന്ന് കുറച്ചുദിവസം വിട്ടുനിന്നിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർ മനപൂർവം മാനസികമായി പീഡിപ്പിക്കുന്ന കാര്യം തന്നോട് പങ്കുവെച്ചിരുന്നതായും സജിനി പറയുന്നു. പൊലീസ് പിടിച്ചുവെച്ച കുമാറിെൻറ മൊബൈൽ ഫോൺ മൂന്നുമാസമായി തിരികെ നൽകിയിട്ടില്ല. താമസത്തിനായി നൽകിയ ക്വാർട്ടേഴ്സും നിർബന്ധമായി ഒഴിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.